Prediction | സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി 5 പ്രവചനങ്ങള്‍; ഡിസംബര്‍ 8 ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങുമെന്ന് 'ടൈം ട്രാവലര്‍', അറിയാം ബാക്കി നാലെണ്ണം

 




ന്യൂയോര്‍ക്: (www.kvartha.com) അന്യഗ്രഹ ജീവികള്‍ എന്നത് മനുഷ്യന് ഇപ്പോഴും കൗതുകം ഉണര്‍ത്തുന്ന ചോദ്യമാണ്. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടോ എന്നത് ലോകത്ത് ഏറെ ചര്‍ച ചെയ്യപ്പെടുന്ന വിഷയവുമാണ്. ഇതിനിടെ 'ടൈം ട്രാവലര്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടിക് ടോക് ഉപയോക്താവ് എനോ അലറിക്  പറയുന്നത് ഡിസംബര്‍ 8 ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ എത്തുമെന്നാണ്. 

ഇത് സംബന്ധിച്ച് ഒരു വീഡിയോ ആണ് ഇയാള്‍ പോസ്റ്റ് ചെയ്തത്, 'ശ്രദ്ധിക്കുക! അതെ, ഞാന്‍ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികള്‍ ഓര്‍ക്കുക.' എന്നു തുടങ്ങുന്നതാണ് വീഡിയോ. 

തുടര്‍ന്ന് സ്വയം പ്രഖ്യാപിത ടൈം ട്രാവലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അഞ്ച് പ്രവചനങ്ങള്‍ പങ്കിട്ടു. അതില്‍, ഈ വര്‍ഷം ഡിസംബറില്‍ മനുഷ്യര്‍ക്ക് അന്യഗ്രഹജീവികളുമായി ഇടപഴകാന്‍ കഴിയുമെന്നതാണ് ഏറ്റവും ശ്രദ്ധ നേടിയത്. എനോ അലറികിന്റെ അഭിപ്രായത്തില്‍, ഡിസംബര്‍ 8-ന് ഒരു ഭീമന്‍ ഉല്‍ക്കയില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങിയേക്കാം. 

അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ ഇറങ്ങുന്നതിന് പുറമെ മറ്റ് പല കാര്യങ്ങളും അലറിക് നടത്തുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ നടക്കുമെന്ന് കരുതപ്പെടുന്ന മറ്റ് നാല് സംഭവങ്ങളും ഇയാള്‍ പറയുന്നു. 

അതില്‍ ആദ്യത്തേത് നവംബര്‍ 30 ന് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. അന്ന്, ഭൂമിയെ അനുകരിക്കുന്ന ഒരു പുതിയ ഗ്രഹം ജെയിംസ് വെബ് കണ്ടെത്തുമെന്ന് ഇദ്ദേഹം പറയുന്നത്. അതിനുശേഷം ഡിസംബര്‍ എട്ടിന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങുന്നു.

മൂന്നാമത്തെ സംഭവം 2023 ഫെബ്രുവരി ആറിന് നടക്കും. അവിടെ ഒരു കൂട്ടം കൗമാരക്കാര്‍ മറ്റ് ഗാലക്‌സികളിലേക്ക് ഒരു വേംഹോള്‍ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തും എന്നാണ് പ്രവചനം. 2023 മാര്‍ച് മാസത്തില്‍ മരിയാന ട്രെഞ്ചില്‍ ഒരു പുരാതന സ്പീഷ്യസിനെ കണ്ടെത്തുമെന്നും അലറിക് പ്രവചിക്കുന്നു. യുഎസിന്റെ പടിഞ്ഞാറന്‍ തീരത്ത് പ്രത്യേകിച്ച് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 750 അടി ഉയരത്തില്‍ മെഗാ സുനാമി ഉണ്ടാകുമെന്നാണ് അവസാന പ്രവചനം. 

Prediction | സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി 5 പ്രവചനങ്ങള്‍; ഡിസംബര്‍ 8 ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങുമെന്ന് 'ടൈം ട്രാവലര്‍', അറിയാം ബാക്കി നാലെണ്ണം


2671-ലാണ് താന്‍ ജീവിക്കുന്നത് എന്നാണ് എനോ അലറിക് എന്ന മനുഷ്യന്റെ അവകാശവാദം. ഇയാളുടെ പ്രഖ്യാപനം പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍ പലരും ഇയാളുടെ പ്രവചനങ്ങളെ ഇതേ പോസ്റ്റിന് അടിയില്‍ തള്ളിക്കളയുന്നുണ്ട്.  ചിലര്‍ ഇയാളുടെ മനോനില തന്നെ ചോദ്യം ചെയ്യുകയും ഇത്തരം പ്രവചനങ്ങളില്‍ എന്തെങ്കിലും ശാസ്ത്രീയതയുള്ളതായി തോന്നുന്നില്ലെന്നുമാണ് ഒരു വിഭാഗം ശക്തമായി വാദിക്കുന്നത്. എന്നാല്‍ ഇയാളുടെ ഫോളോവേര്‍സ് ഇയാളുടെ പ്രവചനങ്ങളെ വിശ്വസിക്കുന്നുവെന്ന് തെളിയിക്കുന്ന കമന്റുകളും ഏറെയുണ്ട്. 

Keywords:  News,World,international,New York,Predict,Social-Media,Top-Headlines, Self-Proclaimed 'Time Traveler' Claims Aliens Will Arrive On Earth On December 8 And We'll Have What He's Smoking
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia