Omicron XBB | സഊദിയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തി; ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

 




റിയാദ്: (www.kvartha.com) ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ്
 ബി ബി സഊദി അറേബ്യയില്‍ കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത് അതോറിറ്റി അറിയിച്ചു. ഒമിക്രോണ്‍ എക്‌സ് ബി ബി വകഭേദം ഏതാനും പോസ്റ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. തുടര്‍തയായ നിരീക്ഷണത്തിലൂടെയാണ് കോവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്ത് പലയിടങ്ങളിലും ജലദോഷം, പകര്‍ചപ്പനി എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ് ഇതിന് കാരണം. രോഗലക്ഷണങ്ങളുടെ തീവ്രതയും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി പകര്‍ചപ്പനി മറ്റൊരാളിലേക്ക് പടരുന്നതിന്റെ തോത് വ്യത്യസ്ഥമാണെന്നും ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കണമെന്നും പബ്ലിക് ഹെല്‍ത് അതോറിറ്റി വ്യക്തമാക്കി.

Omicron XBB | സഊദിയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തി; ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം


രാജ്യത്തെ അത്യാഹിത വിഭാഗങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പകര്‍ചപ്പനി ചികിത്സതേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണെന്നാണ് റിപോര്‍ട്. കോവിഡ് വാക്സിന്‍, സീസണല്‍ ഇന്‍ഫ്‌ലൂവന്‍സ വാക്സിന്‍ എന്നിവ സ്വീകരിക്കാത്തവര്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രായമുളളവരും വിട്ടുമാറാത്ത അസുഖമുളളവരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അതോറിറ്റി അറിയിച്ചു.

കോവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്.

Keywords:  News,World,Riyadh,Saudi Arabia,COVID-19,Top-Headlines,Health,Health & Fitness,Gulf, Saudi Arabia reports new Omicron XBB sub-variant, first in country
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia