SWISS-TOWER 24/07/2023

Indian Rupee | രൂപയുടെ മൂല്യം ഇടിയുന്നില്ല; ഡോളര്‍ തുടര്‍ച്ചയായി ശക്തിപ്പെടുന്നതായി നിര്‍മലാ സീതാരാമന്‍

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) രൂപയുടെ മൂല്യം ഇടിയുന്നതില്‍ വ്യത്യസ്ത നിരീക്ഷണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നതല്ലെന്നും ഡോളര്‍ ശക്തിപ്പെടുന്നതാണ് എന്നുമാണ് നിര്‍മല സീതാരാമന്റെ നിരീക്ഷണം. യുഎസ് സന്ദര്‍ശന വേളയില്‍ വാഷിങ്ടനില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
Aster mims 04/11/2022

വളര്‍ന്നുവരുന്ന മറ്റു വിപണി കറന്‍സികളെ അപേക്ഷിച്ച് ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം മികച്ച പ്രകടനം കാഴ്ചവച്ചെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇതിനു കാരണമെന്നും രൂപയുടെ മൂല്യം കുറയുന്നില്ലെന്നും അവര്‍ പറഞ്ഞു. 

ഡോളര്‍ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ് എന്നും അതിനാല്‍, മറ്റെല്ലാ കറന്‍സികളും ശക്തിപ്പെടുന്ന ഡോളറിനെതിരെ ആണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത് എന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സാങ്കേതിക കാര്യങ്ങളെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ല എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Indian Rupee | രൂപയുടെ മൂല്യം ഇടിയുന്നില്ല; ഡോളര്‍ തുടര്‍ച്ചയായി ശക്തിപ്പെടുന്നതായി നിര്‍മലാ സീതാരാമന്‍


'രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുന്നതായി കാണാം. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ഇന്‍ഡ്യന്‍ രൂപ ചെറുത്തുനിന്നിട്ടുണ്ടാകുമെന്നത് വസ്തുതയാണ്. വളര്‍ന്നുവരുന്ന മറ്റു പല വിപണി കറന്‍സികളെക്കാളും മികച്ച പ്രകടനമാണ് ഇന്‍ഡ്യന്‍ രൂപ നടത്തിയതെന്ന് ഞാന്‍ കരുതുന്നു' മന്ത്രി പറഞ്ഞു. 

Keywords:  News,National,India,Finance,Business,Rupees,Top-Headlines,Minister, 'Rupee is not sliding, US Dollar is strengthening': FM Nirmala Sitharaman on INR depreciation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia