SWISS-TOWER 24/07/2023

Bangalore Days | പ്രധാന കഥാപാത്രങ്ങളായി അനശ്വര രാജനും പ്രിയ വാര്യരും; 'ബാംഗ്ലൂര്‍ ഡെയ്‌സ്' ഹിന്ദി റീമേകിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) 'ബാംഗ്ലൂര്‍ ഡെയ്‌സ്'  ബോളിവുഡ് റീമേക് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇത് 2014ല്‍ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്റെ സീക്വല്‍ കൂടിയാണ്. ദിവ്യ ഖോസ്‌ല കുമാറിന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് റൊമാന്റിക് ചിത്രം 'യാരിയാന്‍' ന്റെ സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക് ആയി വരാനിരിക്കുന്നത്. സുഹൃത്തുക്കളായ ഒരു കൂട്ടം കോളജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രമാണ് യാരിയാന്‍. 
Aster mims 04/11/2022

Bangalore Days | പ്രധാന കഥാപാത്രങ്ങളായി അനശ്വര രാജനും പ്രിയ വാര്യരും; 'ബാംഗ്ലൂര്‍ ഡെയ്‌സ്' ഹിന്ദി റീമേകിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു


യാരിയാന്റെ രണ്ടാം ഭാഗത്തിന്റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. ഒരു കൂട്ടം കസിന്‍സ് സുഹൃത്തുക്കളുടെ കഥയാണ് രണ്ടാം ഭാഗം. ദിവ്യയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും 'യാരിയാന്‍ 2' എന്ന പേരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പേള്‍ വി പുരി, അനശ്വര രാജന്‍, യഷ് ദാസ്ഗുപ്ത എന്നിവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാവും ഇത്. 2023 മെയ് 12 ന് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

Keywords:  News,National,India,Mumbai,Entertainment,Cinema,Actress,Cine Actor,Bollywood,Malayalam,Mollywood, Priya Varrier, Anaswara Rajan joins 'Bangalore Days’ Hindi remake Yaariyan 2, starring Divya Khosla Kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia