Bus Strike | 'കണ്‍സെഷനുള്ള വിദ്യാര്‍ഥികള്‍ സീറ്റ് കൈയടുക്കുന്നു'; കണ്ണൂരില്‍ മിന്നല്‍ പണിമുടക്കുമായി ബസുകള്‍; പെരുവഴിയിലായി യാത്രക്കാര്‍

 


കണ്ണൂര്‍: (www.kvartha.com) കണ്‍സെഷനുള്ള വിദ്യാര്‍ഥികള്‍ സീറ്റ് കൈയടുക്കുന്നു എന്നാരോപിച്ച് തലശ്ശേരി - കണ്ണൂര്‍ റൂടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്. നിനച്ചിരിക്കാതെ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ പെരുവഴിയിലായിരിക്കയാണ് യാത്രക്കാര്‍.

രാവിലെ 10 മണിയോടു കൂടിയാണ് കണ്ണൂര്‍ - തലശ്ശേരി റൂടില്‍ ഓടുന്ന ബസുകള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. മുപ്പതിലേറെ കുട്ടികള്‍ ഒരേബസില്‍ തന്നെ കയറുന്നുവെന്നും കുട്ടികളെ നിറച്ചത് കാരണം മറ്റു യാത്രക്കാര്‍ക്ക് കയറാന്‍ പറ്റുന്നില്ലെന്നും ഇത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നൊക്കെയാണ് തൊഴിലാളികള്‍ പറയുന്നത്.

Bus Strike | 'കണ്‍സെഷനുള്ള വിദ്യാര്‍ഥികള്‍ സീറ്റ് കൈയടുക്കുന്നു'; കണ്ണൂരില്‍ മിന്നല്‍ പണിമുടക്കുമായി ബസുകള്‍; പെരുവഴിയിലായി യാത്രക്കാര്‍

ഒരാഴ്ച മുമ്പ് തലശ്ശേരിയില്‍ ഏതാനും വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തി എന്നതിന്റെ പേരില്‍ സിഗ്മ എന്ന ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സമരം എന്നാണ് വിദ്യാര്‍ഥികളുടേയും വിദ്യാര്‍ഥി സംഘടനകളുടേയും ആരോപണം. യൂനിയന്‍ നേതാക്കളുമായി വൈകുന്നേരത്തോടെ ചര്‍ച ഉണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Private Bus Strike in Kannur, Kannur, News, Strike, Students, Allegation, Passengers, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia