PM Modi | തുടർച്ചയായി 8-ാം വർഷവും ദീപാവലി ആഘോഷം സൈനികർക്കൊപ്പം; തന്റെ പാരമ്പര്യം പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കാർഗിലിൽ

 


കാർഗിൽ: (www.kvartha.com) സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന തന്റെ പാരമ്പര്യം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കാർഗിലിൽ എത്തി. കഴിഞ്ഞ എട്ട് വർഷമായി അതിർത്തിയിലെ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്. സൈനികരെ കാണുകയും അവർക്കൊപ്പം ഭക്ഷണം കഴിച്ച് ദീപാവലി ആഘോഷിക്കുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുമ്പും ദീപാവലി ദിനത്തിൽ അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നു.
        
PM Modi | തുടർച്ചയായി 8-ാം വർഷവും ദീപാവലി ആഘോഷം സൈനികർക്കൊപ്പം; തന്റെ പാരമ്പര്യം പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കാർഗിലിൽ

പ്രധാനമന്ത്രിയായ ശേഷം സിയാച്ചിനിലെ സൈനികർക്കൊപ്പമാണ് അദ്ദേഹം ആദ്യമായി ദീപാവലി ആഘോഷിച്ചത്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നു. ദീപാവലി ആഘോഷത്തിൽ പ്രധാനമന്ത്രി മോദി നിരന്തരം വിവിധ സ്ഥലങ്ങളിൽ പോകാറുണ്ട്. ഞായറാഴ്ച അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ മോദി പങ്കെടുത്തിരുന്നു. ഒക്ടോബർ 21ന് ബാബ കേദാർനാഥും ബദരീനാഥും സന്ദർശിക്കാൻ എത്തിയിരുന്നു.

2015ൽ പ്രധാനമന്ത്രി പഞ്ചാബിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. 1965ലെ യുദ്ധത്തിന്റെ സ്മാരകം സന്ദർശിക്കുകയും ചെയ്തിരുന്നു. 2016ൽ ദീപാവലി ആഘോഷിക്കാൻ മോദി ഹിമാചലിലെ കിന്നൗറിൽ എത്തി. ഇവിടെ അദ്ദേഹം ഇൻഡ്യ-ചൈന അതിർത്തിക്ക് സമീപം സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. 2017ൽ ജമ്മു കശ്മീരിലെ ഗുരേസിലായിരുന്നു സൈനികർക്കൊപ്പം ദീപാവലി ആഘോഷം.

2018ൽ ഉത്തരാഖണ്ഡിലെ ഹർഷിൽ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ സൈനികർക്കൊപ്പവും 2019 ൽ നിയന്ത്രണരേഖയിലെ സൈനികർക്കൊപ്പവും ദീപാവലി ആഘോഷിച്ചു. കോവിഡ് മഹാമാരിയുടെ നടുവിലും, 2020 ൽ, ജൈസാൽമീറിലെ ലോംഗേവാല പോസ്റ്റിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു.

Keywords: PM Modi continues his tradition, reaches Kargil to celebrate Diwali with soldiers, National,India,Prime Minister,Diwali,Soldiers,Celebration.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia