PM Kisan | കർഷകർക്ക് സന്തോഷവാർത്ത: പിഎം കിസാൻ സമ്മാൻ നിധിയുടെ തുക ഈ ദിവസം വരാൻ എല്ലാ സാധ്യതയും; തുകയുടെ സ്റ്റാറ്റസ് അറിയുന്നതിന് ഇങ്ങനെ ചെയ്യുക

 


ന്യൂഡെൽഹി: (www.kvartha.com) ദീപാവലിക്ക് മുമ്പ് രാജ്യത്തെ ദശലക്ഷക്കണക്കിന് കർഷകർക്ക് കേന്ദ്രസർകാർ വലിയ സമ്മാനം നൽകാൻ പോകുന്നതായി റിപോർട്. പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 12-ാം ഗഡു (PM Kisan Samman Nidhi Yojana) ഒക്ടോബർ 17ന് അകൗണ്ടിലെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തു. ഈ പദ്ധതിയിലൂടെ കർഷകരുടെ അകൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നു. അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ ലഭിക്കും. ഈ തുക വർഷത്തിൽ മൂന്ന് തവണ 2000 രൂപ വീതം ഗഡുക്കളായാണ് അകൗണ്ടിൽ എത്തുന്നത്. ഇതുവരെ കർഷകർക്ക് 11 ഗഡു ലഭിച്ചു.
  
PM Kisan | കർഷകർക്ക് സന്തോഷവാർത്ത: പിഎം കിസാൻ സമ്മാൻ നിധിയുടെ തുക ഈ ദിവസം വരാൻ എല്ലാ സാധ്യതയും; തുകയുടെ സ്റ്റാറ്റസ് അറിയുന്നതിന് ഇങ്ങനെ ചെയ്യുക


അർഹതയില്ലാത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല

കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു സെപ്റ്റംബറിൽ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. എന്നാൽ യോഗ്യരായ കർഷകരുടെ പരിശോധനയും ഇ-കെവൈസിയും കാരണം ഇത് വൈകി. ഇപ്പോൾ സർകാർ പദ്ധതിയിൽ നിന്ന് അർഹരല്ലെന്ന് കണ്ടെത്തിയ കർഷകരെ ഒഴിവാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്ന് മാത്രം 21 ലക്ഷം കർഷകർ ഈ പദ്ധതിക്ക് അർഹരല്ലെന്ന് കണ്ടെത്തിയതിനാൽ ഇത്തവണ ഈ തുക അവരുടെ അകൗണ്ടിൽ വരില്ല. ഇത്തരം കർഷകർക്ക് നോടീസ് അയച്ച് നേരത്തെ നൽകിയ തുകയും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ട്.


ഒക്ടോബർ 17ന് റിലീസ് ചെയ്യും?

പരിശോധിച്ചുറപ്പിച്ചതിന് ശേഷം, അർഹരായ എല്ലാ കർഷകരുടെയും വിശദാംശങ്ങൾ പിഎം കിസാൻ പോർടലിൽ സർകാർ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയം ഒക്ടോബര്‍ 17-18 തീയതികളില്‍ ഡെല്‍ഹിയില്‍ അഗ്രി സ്റ്റാര്‍ടപ് കോണ്‍ക്ലേവ്, കിസാന്‍ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയിൽ ബടൺ അമർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അർഹരായ കർഷകരുടെ അകൗണ്ടിലേക്ക് തുക മാറ്റുമെന്നാണ് റിപോർട്.


മൊബൈൽ നമ്പർ വഴി സ്റ്റാറ്റസ് പരിശോധിക്കാം

ഈ പദ്ധതിയിൽ നേരത്തെ, ഗുണഭോക്താക്കളായ കർഷകർക്ക് പിഎം കിസാൻ പോർടൽ സന്ദർശിച്ച് അവരുടെ മൊബൈൽ നമ്പറോ ആധാർ കാർഡോ ഉപയോഗിച്ച് സ്ഥിതി പരിശോധിക്കാമായിരുന്നു. ഇപ്പോൾ നിയമങ്ങൾ മാറ്റി, അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലൂടെ മാത്രമേ ഗുണഭോക്താക്കളായ കർഷകർക്ക് സ്റ്റാറ്റസ് അറിയാൻ കഴിയൂ. ഇനി ആധാറിലൂടെ സ്റ്റാറ്റസ് കാണാൻ സാധിക്കില്ല.


തുകയുടെ സ്റ്റാറ്റസ് അറിയാൻ

1. പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് pmkisan(dot)gov(dot)in സന്ദർശിക്കുക.
2. ഫാർമേഴ്സ് കോർണറിൽ ക്ലിക് ചെയ്യുക.
3. Beneficiary Status എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.
4. പുതിയ പേജ് തുറക്കും.ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
5. ഇതിന് ശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ലഭിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia