Sajish | ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്ലി പലകാര്യങ്ങളും തന്നില്‍നിന്ന് മറച്ചുവച്ചു; വീട്ടില്‍ നിന്നിറങ്ങിയത് ചങ്ങനാശേരിയിലെ ഒരു മാമന്‍ വിദേശത്തു നിന്നു വരുന്നുണ്ടെന്ന് പറഞ്ഞ്; വെളിപ്പെടുത്തലുമായി പങ്കാളി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്ലി (49) പലകാര്യങ്ങളും തന്നില്‍നിന്ന് മറച്ചുവച്ചതായി കാലടി മറ്റൂരില്‍ വാടക വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന പങ്കാളി സജീഷിന്റെ വെളിപ്പെടുത്തല്‍. ലോടറിക്കച്ചവടം, കേസിലെ ഒന്നാം പ്രതി മുഹമ്മദ് ശാഫിയുമായുള്ള ബന്ധം എന്നിവയൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും സജീഷ് പറയുന്നു.

ജൂണ്‍ എട്ടിന് ചങ്ങനാശേരിയിലേക്ക് എന്നു പറഞ്ഞാണ് റോസ്‌ലി പോയത്. ചങ്ങനാശേരിയിലെ ഒരു മാമന്‍ വിദേശത്തു നിന്നു വരുന്നുണ്ടെന്നാണ് തന്നോട് പറഞ്ഞത്. അന്നുരാത്രിയും ഒരാഴ്ചയ്ക്കുശേഷവും വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തശേഷം സ്വിച് ഓഫായി. റോസ്ലിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും സജീഷ് പറഞ്ഞു.
Aster mims 04/11/2022

Sajish | ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്ലി പലകാര്യങ്ങളും തന്നില്‍നിന്ന് മറച്ചുവച്ചു; വീട്ടില്‍ നിന്നിറങ്ങിയത് ചങ്ങനാശേരിയിലെ ഒരു മാമന്‍ വിദേശത്തു നിന്നു വരുന്നുണ്ടെന്ന് പറഞ്ഞ്; വെളിപ്പെടുത്തലുമായി പങ്കാളി

അതേസമയം, നരബലിക്ക് ഇരയായ കൊച്ചി എളംകുളത്തു താമസിച്ചിരുന്ന തമിഴ്‌നാട് ധര്‍മപുരി സ്വദേശിനി പത്മയുടെ (50) സ്വര്‍ണം പണയം വച്ച് മുഹമ്മദ് ശാഫി പണം കൈമാറിയത് ഭാര്യ നഫീസയ്ക്കാണെന്ന് കണ്ടെത്തി. വാഹനം വിറ്റ പണമാണെന്ന് പറഞ്ഞ് 40,000 രൂപ ശാഫി നല്‍കിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നഫീസ സമ്മതിച്ചു. ശാഫിയുടെ വീട്ടിലും കടയിലും പരിശോധന നടത്തിയ അന്വേഷണ സംഘം ബാങ്ക് രേഖകള്‍ അടക്കം കസ്റ്റഡിയിലെടുത്തു.

Keywords: Partner Sajish about Elanthoor human sacrifice Victim Rosly, Kochi, News, Phone call, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script