Fitness | വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ലെന്ന് പരാതി; പാലക്കാട് 8 ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി

 



പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട്ട് വിദ്യാര്‍ഥികളെ കയറ്റാതിരുന്ന ബസുകള്‍ക്കെതിരെ നടപടി. വിദ്യാര്‍ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് എട്ട് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. പരാതിയ്ക്ക് പിന്നാലെ മണ്ണാര്‍ക്കാട് നടന്ന പരിശോധനയിലാണ് നടപടി.

ബസില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് ഇവിടെ നിന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. അടുത്തിടെ ഒരു വിദ്യാര്‍ഥി ഈ റൂടിലോടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരുക്കേല്‍ക്കാനിടയായ സംഭവവുമുണ്ടായിരുന്നു. 

പരാതികളെ തുടര്‍ന്ന് മോടോര്‍ വാഹന വകുപ്പും പൊലീസും പരിശോധന ഊര്‍ജിതമാക്കുകയായിരുന്നു.  എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെയുടെ നേതൃത്വത്തിലാണ് നടപടി എടുത്തത്. കര്‍ശന പരിശോധന തുടരുമെന്ന് എംവിഡി വ്യക്തമാക്കി. 

Fitness | വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ലെന്ന് പരാതി; പാലക്കാട് 8 ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി


അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മോടോര്‍ വാഹന വകുപ്പ് വാഹന പരിശോധന തുടരുകയാണ്. കെഎസ്ആര്‍ടി ബസുകള്‍ ഉള്‍പെടെ നിരവധി വാഹനങ്ങളുടെ ഫിറ്റ്‌നെസ് മോടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വേഗപ്പൂട്ടില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നും നടപടി സ്വീകരിച്ചിരുന്നു. 

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നിരത്തില്‍ വേണ്ടെന്ന് ഹൈകോടതിയും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.

Keywords:  News,Kerala,State,palakkad,bus,Transport,Travel,Motor-Vehicle-Department,Top-Headlines,High Court of Kerala, Palakkad: Fitness cancel of 8 buses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia