Paddy Procurement | പ്രതീക്ഷയില്‍ കര്‍ഷകര്‍; സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും തുടങ്ങും

 



ആലപ്പുഴ: (www.kvartha.com) കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് നെല്ല് സംഭരണം വെള്ളിയാഴ്ച മുതല്‍ വീണ്ടും തുടങ്ങുന്നു. മില്‍ ഉടമകള്‍ സമരം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നെല്ല് സംഭരണം തുടങ്ങാന്‍ തീരുമാനമായത്. രണ്ടാഴ്ചയായി മില്‍ ഉടമകള്‍ നടത്തി വന്ന സമരം വ്യാഴാഴ്ചയാണ് അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനകം മില്‍ ഉടമകള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് ഭക്ഷ്യമന്ത്രി കൊച്ചിയില്‍ ചര്‍ച നടത്തി പ്രശ്‌നത്തിന് താത്കാലിക പരിഹാരമുണ്ടാക്കിയത്. 2018ലെ പ്രളയത്തില്‍ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താനുള്ള 15 കോടി രൂപ അനുവദിക്കുക, നെല്ല് സംസ്‌കരണത്തിനുള്ള കൈകാര്യ ചെലവ് 2 രൂപ 14 പൈസയില്‍ നിന്ന് 2 രൂപ 86 പൈസ ആക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മില്‍ ഉടമകളുടെ സമരം. 

Paddy Procurement | പ്രതീക്ഷയില്‍ കര്‍ഷകര്‍; സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും തുടങ്ങും


54 നാലോളം മില്‍ ഉടമകള്‍ രണ്ടാഴ്ചയായി നെല്ല് സംഭരിക്കാതെ നടത്തി വന്ന സമരമാണ് വ്യാഴാഴ്ച അവസാനിപ്പിച്ചത്. നെല്ലെടുക്കാന്‍ മില്‍ ഉടമകള്‍ വരുമെന്ന പ്രതീക്ഷയില്‍ കുട്ടനാട്ടിലടക്കം നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കര്‍ഷകര്‍ക്ക് ഇതോടെ ആശ്വാസമായി.

Keywords:  News,Kerala,State,Alappuzha,Farmers,Agriculture,Minister,Top-Headlines, Paddy procurement will resume from today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia