Govt Benefits | മണിപൂരില്‍ 4 ല്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഇനി സര്‍കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല; തീരുമാനത്തിന് അംഗീകാരം നല്‍കി ബിജെപി മന്ത്രിസഭ

 


ഗുവാഹതി: (www.kvartha.com) നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കുള്ള സര്‍കാര്‍ ആനുകൂല്യങ്ങള്‍ മണിപൂരില്‍ നിര്‍ത്തലാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണിപൂര്‍ സ്റ്റേറ്റ് പോപുലേഷന്‍ കമീഷന്‍ ഓര്‍ഡിനന്‍സായി രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍കാര്‍ അംഗീകാരം നല്‍കി. കൂടാതെ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍കാര്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.
              
Govt Benefits | മണിപൂരില്‍ 4 ല്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഇനി സര്‍കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല; തീരുമാനത്തിന് അംഗീകാരം നല്‍കി ബിജെപി മന്ത്രിസഭ

മണിപ്പൂര്‍ സ്റ്റേറ്റ് പോപുലേഷന്‍ കമീഷനു കീഴില്‍ ഏതെങ്കിലും ദമ്പതികള്‍ക്ക് നാലില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍, കുടുംബത്തിലെ ഒരു അംഗത്തിനും സര്‍കാര്‍ ആനുകൂല്യങ്ങള്‍ നല്‍കില്ല. സംസ്ഥാനത്ത് ജനസംഖ്യാ കമീഷന്‍ സ്ഥാപിക്കാനുള്ള പ്രമേയം സംസ്ഥാന നിയമസഭ നേരത്തെ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.

2011 ലെ സെന്‍സസ് പ്രകാരം മണിപൂരില്‍ 28.56 ലക്ഷം ജനസംഖ്യയുണ്ട്. 2001ല്‍ ഇത് 22.93 ലക്ഷമായിരുന്നു. ബിജെപി എംഎല്‍എ ഖുമുക്ചം ജോയ്കിസാനാണ് സംസ്ഥാനത്തേക്ക് പുറത്തുനിന്നുള്ളവരുടെ നുഴഞ്ഞുകയറ്റം ആരോപിച്ച് പ്രമേയം അവതരിപ്പിച്ചത്. 1971-2001 കാലഘട്ടത്തില്‍ മണിപൂരിലെ മലയോര ജില്ലകളില്‍ 153.3% ജനസംഖ്യാ വളര്‍ച 2001 മുതല്‍ 2011 വരെ 250% ആയി ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Manipur, Government, BJP, Family, Children, Ministry, Government Benefits, Government of Manipur, No Government Benefits For Families With More Than 4 Children In Manipur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia