Follow KVARTHA on Google news Follow Us!
ad

Killed | കോഴിക്കറിയെ ചൊല്ലി തര്‍ക്കം; ദമ്പതികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അയല്‍വാസി അടിയേറ്റ് മരിച്ചു

Neighbour Tried To Resolve Couple's Fight Over Chicken In Bhopal; Husband Killed Him#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഭോപാല്‍: (www.kvartha.com) ചവാനി പഥറില്‍ ദമ്പതികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അയല്‍വാസി അടിയേറ്റ് മരിച്ചു. ബബ്ലു അഹിര്‍വാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസി പപ്പു അഹിര്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ചയാണ് പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. കോഴിയെ കറി വയ്ക്കുന്നതിനെ ചെയ്യുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയപ്പോഴാണ് ബബ്ലു അഹിര്‍വാര്‍ മര്‍ദനമേറ്റ് മരിച്ചത്.

News,National,India,Bhoppal,Madhya pradesh,Crime,Killed,Police,Local-News, Neighbour Tried To Resolve Couple's Fight Over Chicken In Bhopal; Husband Killed Him


പ്രതി പപ്പു അഹിര്‍വാര്‍ ഭാര്യയെ ക്രൂര മര്‍ദനത്തിന് ഇരയാക്കി. ഇരുവരും തമ്മിലുള്ള വഴക്ക് കേട്ട് അയല്‍വാസികളെത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ബബ്ലുവിനെ പപ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ബബ്ലുവിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.

ചൊവ്വാഴ്ചയാണ് കൃത്യം നടന്നതെങ്കിലും വെള്ളിയാഴ്ച പ്രതി പപ്പു അഹിര്‍വാറിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് കിരണ്‍ ലത കര്‍കേത പറഞ്ഞു.

Keywords: News,National,India,Bhoppal,Madhya pradesh,Crime,Killed,Police,Local-News, Neighbour Tried To Resolve Couple's Fight Over Chicken In Bhopal; Husband Killed Him

Post a Comment