SWISS-TOWER 24/07/2023

Surrogacy Probe | നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവം; ഇന്‍ഡ്യയിലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച നിയമത്തില്‍ ലംഘനം നടന്നിട്ടുണ്ടോ? തമിഴ്‌നാട് മെഡികല്‍ സര്‍വീസസ് അന്വേഷണം ആരംഭിച്ചു; ഇരുവരില്‍ നിന്നും മൊഴിയെടുക്കും

 


ADVERTISEMENT


ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ താരദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസം വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ചയ്ക്കാണ് വഴിവച്ചത്. 

ഇപ്പോഴിതാ നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് മെഡികല്‍ സര്‍വീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 
Aster mims 04/11/2022

വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഇരുവരില്‍ നിന്നും വിശദമായി മൊഴിയെടുക്കാനാണ് തീരുമാനം. ഇതിനായി അന്വേഷണ സമിതി അംഗങ്ങള്‍ ദമ്പതികളെ നേരില്‍ക്കാണും. ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം നടന്നത്. 

Surrogacy Probe | നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവം; ഇന്‍ഡ്യയിലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച നിയമത്തില്‍ ലംഘനം നടന്നിട്ടുണ്ടോ? തമിഴ്‌നാട് മെഡികല്‍ സര്‍വീസസ് അന്വേഷണം ആരംഭിച്ചു; ഇരുവരില്‍ നിന്നും മൊഴിയെടുക്കും


വിവാദം സംബന്ധിച്ചു നയന്‍താരയും വിഘ്‌നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമൂഹമാധ്യമത്തില്‍ സജീവമായ വിഷ്‌നേഷിന്റെ ഇന്നത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ചയായി. 'എല്ലാം കൃത്യമായ സമയത്ത് നിങ്ങള്‍ അറിയും. ക്ഷമയോടെ കാത്തിരിക്കുക' എന്നാണ് വിഘ്‌നേഷ് കുറിച്ചത്.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയില്‍ നിയമം ഭേദഗതി ചെയ്തിരുന്നു. 

Keywords:  News,National,India,chennai,Entertainment,Couples,Children,Law,Top-Headlines,Trending, Nayanthara-Vignesh twins: Tamil Nadu to probe rumoured surrogacy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia