HC Verdict | മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലീം ഭർത്താവിന് തനിക്കൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഹൈകോടതി

 


പ്രയാഗ്‌രാജ്: (www.kvartha.com) ആദ്യഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി രണ്ടാമതും വിവാഹം കഴിച്ച മുസ്‌ലിം പുരുഷന് ആദ്യഭാര്യയെ നിർബന്ധപൂർവം കൂടെ നിർത്താൻ കോടതിയുടെ സഹായം തേടാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. ദാമ്പത്യാവകാശങ്ങളുമായി ബന്ധപ്പെട്ട് തന്റെ കേസ് തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് സമർപിച്ച അപീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൂര്യ പ്രകാശ് കേശർവാനി, രാജേന്ദ്ര കുമാർ എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.  
                      
HC Verdict | മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലീം ഭർത്താവിന് തനിക്കൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഹൈകോടതി

വിശുദ്ധ ഖുർആനിന്റെ കൽപന പ്രകാരം ഒരു പുരുഷന് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാമെന്നും എന്നാൽ അവരോട് നീതിപൂർവം ഇടപെടാൻ കഴിയില്ലെന്ന് ഭയപ്പെട്ടാൽ ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. ആദ്യ വിവാഹം നിലനിൽക്കുമ്പോഴും മുസ്ലീം ഭർത്താവിന് രണ്ടാം ഭാര്യയെ സ്വീകരിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

'എന്നാൽ അങ്ങനെ ചെയ്യുകയും, ആദ്യ ഭാര്യയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തന്നോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുന്നതിന് ഒരു സിവിൽ കോടതിയുടെ സഹായം തേടുകയും ചെയ്താൽ, കോടതി അവളെ നിർബന്ധിക്കണമോ എന്ന ചോദ്യം ഉന്നയിക്കാൻ സ്ത്രീക്ക് അർഹതയുണ്ട്', ബെഞ്ച് വ്യക്തമാക്കി. യുവാവ് തന്റെ ആദ്യഭാര്യയിൽ നിന്ന് മറച്ചുവെച്ച് രണ്ടാം വിവാഹം കഴിക്കുമ്പോൾ, അത്തരം പെരുമാറ്റം ആദ്യ ഭാര്യയോടുള്ള ക്രൂരതയ്ക്ക് തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

Keywords: Muslim husband who marries another woman can’t compel first wife to live with him: Allahabad high court, National,Newdelhi,News,Top-Headlines,Muslim,Marriage,High Court,Verdict.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia