Mob Attacks | '200-ലധികം പേരടങ്ങുന്ന ആൾക്കൂട്ടം മസ്‌ജിദ്‌ ആക്രമിച്ചു, ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി'; പൊലീസ് കേസെടുത്തു

 


ഗുരുഗ്രാം: (www.kvartha.com) ഹരിയാന ഗുരുഗ്രാമിലെ ഒരു ഗ്രാമത്തിൽ 200-ലധികം പേരടങ്ങുന്ന ആൾക്കൂട്ടം മസ്‌ജിദ്‌ അടിച്ചുതകർക്കുകയും അകത്ത് പ്രാർഥിക്കുകയായിരുന്നവരെ ആക്രമിക്കുകയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ബുധനാഴ്ച രാത്രി ഭോര കലൻ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്, എന്നാൽ വ്യാഴാഴ്ച വൈകുന്നേരം വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
                      
Mob Attacks | '200-ലധികം പേരടങ്ങുന്ന ആൾക്കൂട്ടം മസ്‌ജിദ്‌ ആക്രമിച്ചു, ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി'; പൊലീസ് കേസെടുത്തു
           
നജർ മുഹമ്മദ് എന്നയാൾ നൽകിയ പരാതി പ്രകാരം ഭോര കാലൻ ഗ്രാമത്തിൽ മുസ്ലീം കുടുംബങ്ങളുടെ നാല് വീടുകൾ മാത്രമാണുള്ളത്. ബുധനാഴ്ച രാവിലെ രാജേഷ് ചൗഹാൻ എന്ന ബാബു, അനിൽ ബദോറിയ, സഞ്ജയ് വ്യാസ് എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പേരടങ്ങുന്ന ഒരു ജനക്കൂട്ടം പള്ളി വളയുകയും അകത്ത് പ്രവേശിച്ച്, ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രാത്രിയിൽ തങ്ങൾ പള്ളിയിൽ പ്രാർഥിക്കുമ്പോൾ ജനക്കൂട്ടം വന്ന് നിസ്‌കരിക്കുകയും ആക്രമിക്കുകയും പ്രാർഥന ഹോൾ പൂട്ടിയിടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പൊലീസ് എത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ജനക്കൂട്ടത്തിലെ ഒരാളുടേതെന്ന് കരുതുന്ന മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മുഹമ്മദിന്റെ പരാതിയെത്തുടർന്ന് രാജേഷ് ചൗഹാൻ, അനിൽ ബഡോറിയ, സഞ്ജയ് വ്യാസ് തുടങ്ങി നിരവധി പേർക്കെതിരെ കലാപം, മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബിലാസ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വസ്തുതകൾ പരിശോധിച്ച് വരികയാണെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഗജേന്ദർ സിംഗ് പറഞ്ഞു.

Keywords: Mob Of 200 Attacks Mosque In Gurugram, Threaten Worshippers, National, News, Top-Headlines,Latest-News,Haryana,Police,Police,Case,Complaint,Investigates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia