SWISS-TOWER 24/07/2023

Tire burst | എം എം മണി എം എല്‍ എയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഓട്ടത്തിനിടെ ഊരിത്തെറിച്ച് അപകടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കമ്പംമേട്ട്: (www.kvartha.com) എം എം മണി എം എല്‍ എയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഓട്ടത്തിനിടെ ഊരിത്തെറിച്ച് അപകടം. വാഹനത്തിന്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. ചൊവ്വാഴ്ച രാവിലെ കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കമ്പംമേട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകുന്നതിനിടെയാണ് അപകടം നടന്നത്.

കേരള- തമിഴ്നാട് അതിര്‍ത്തിയായ കമ്പംമേട്ട് ചെക്പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അപകടസമയത്ത് എം എം മണിയും പി എമാരുമാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നത്. തുടര്‍ന്ന് പരിപാടി സ്ഥലത്തേയ്ക്ക് അദ്ദേഹം നടന്നുപോവുകയായിരുന്നു.
Aster mims 04/11/2022

Tire burst | എം എം മണി എം എല്‍ എയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഓട്ടത്തിനിടെ ഊരിത്തെറിച്ച് അപകടം

ഇത് നാലാംതവണയാണ് എം എം മണിയുടെ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നത്. അപകടങ്ങളെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടയറിന്റെ നടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. ഇന്നോവ ക്രിസ്റ്റാ കാറാണ് അദ്ദേഹമുപയോഗിക്കുന്നത്. പിന്നീട് ടയര്‍ മാറ്റി ആ വാഹനത്തില്‍ തന്നെ അദ്ദേഹം യാത്ര തുടര്‍ന്നു.

2018 മേയ് 26 നു കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനു സമീപം കല്‍കൂന്തലില്‍ വെച്ചു എം എം മണി സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി നീങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് എസ്‌കോര്‍ടിനെത്തിയ പൊലീസും, അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്നിലെ ടയറിന്റെ നടില്‍ ഒന്നു ഊരിപ്പോയ നിലയിലും, മറ്റൊന്നു പകുതി ഊരിയ നിലയിലും കണ്ടെത്തിയത്. അന്നും പൊലീസും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നട്ടുകള്‍ മുറുക്കിയശേഷമാണ് യാത്ര തുടര്‍ന്നത്.

ഔദ്യോഗിക വാഹനത്തിന്റെ ചക്രത്തിന്റെ നടുകള്‍ ഊരിപ്പോയ സംഭവത്തില്‍ കൊലപാതക ശ്രമം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് എഴുതി തള്ളി. ഇതിന് ശേഷവും മന്ത്രിയായിരുന്ന സമയത്തു തന്നെ മറ്റൊരു തവണയും ചക്രത്തിന്റെ നടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയിരുന്നു.

എം എല്‍ എ ആയ ശേഷം രണ്ടാംതവണയാണ് വാഹനം സമാനമായരീതിയില്‍ അപകടത്തില്‍പ്പെടുന്നത്. എം എം മണിയുടെ പൈലറ്റ് ഡ്യൂടിക്കായി പോയ പൊലീസ് ജീപ് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ച് മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റ സംഭവവും നടന്നിരുന്നു. അന്ന് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപാണ് അപകടത്തില്‍പ്പെട്ടത്.

Keywords: MM Mani MLA's official vehicle tire burst accident while running, Idukki, News, Accident, Probe, Police, Inauguration, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia