SWISS-TOWER 24/07/2023

Killed | പാര്‍കിംഗ് തര്‍ക്കം: യു പിയില്‍ 'യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി'; ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ലക് നൗ: (www.kvartha.com) പാര്‍കിംഗ് തര്‍ക്കത്തെ ചൊല്ലി യു പിയില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യു പിയിലെ ഗാസിയാബാദില്‍ ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. 35കാരനായ വരുണ്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവം കണ്ടുകൊണ്ടിരുന്ന ഒരാളാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Aster mims 04/11/2022

Killed | പാര്‍കിംഗ് തര്‍ക്കം: യു പിയില്‍ 'യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി'; ദൃശ്യങ്ങള്‍ പുറത്ത്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

യുവാവും രണ്ട് സുഹൃത്തുക്കളും കൂടി രാത്രിഭക്ഷണം കഴിക്കുന്നതിനാണ് എത്തിയത്. ഇതിനിടെ പാര്‍കിംഗ് സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയായിരുന്നു. വരുണിന്റെ വാഹനം തെറ്റായരീതിയില്‍ പാര്‍ക് ചെയ്തത് മൂലം തൊട്ടടുത്തുള്ള വാഹനത്തിലുള്ളവര്‍ക്ക് ഡോര്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്.

തര്‍ക്കത്തിനിടെ ഒരാള്‍ വരുണിനെ കല്ലുകൊണ്ട് അടിക്കുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ ഡെല്‍ഹിയിലെ ജി ടി ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തിന് പിന്നാലെ പ്രതിയും കൂട്ടാളികളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കണ്ടെത്താനാണ് ശ്രമം.

Keywords: Man's head attacked with brick over parking dispute in UP's Ghaziabad, News, Local News, Criminal Case, Murder, Vehicles, Police, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia