T20 World Cup | 'നീ ഓന്റെ ഫീല്‍ഡ് നോക്ക്, എന്തായാലും കുറ്റിക്ക് എറിയാന്‍ ചാന്‍സ് കുറവാ...'; നമീബിയക്കെതിരായ മത്സരത്തിനിടെ യുഎഇ താരങ്ങളുടെ മലയാളം സംസാരം; ലോകകപ് വേദിയിലെ വീഡിയോ വൈറല്‍

 




സിഡ്‌നി: (www.kvartha.com) നമീബിയക്കെതിരായ മത്സരത്തിനിടെ യുഎഇ താരങ്ങളായ ബേസില്‍ ഹമീദും സിപി റിസ് വാനും മലയാളം സംസാരിക്കുന്ന വീഡിയോ വൈറല്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്. ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്ന ട്വന്റി20 ലോകകപില്‍ രസകരമായ സംഭവം. മത്സരത്തിനിടെ യുഎഇ ക്യാപ്റ്റന്‍ കൂടിയായ തലശേരിക്കാന്‍ സി പി റിസ് വാനും ബേസില്‍ ഹമീദും മലയാളം സംസാരിക്കുകയായിരുന്നു.

മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ, ഒന്നിച്ച് കളത്തിലുള്ള സമയത്തായിരുന്നു ഇരുവരുടെയും മലയാളത്തിലുള്ള സംഭാഷണം. 'നീ ഓന്റെ ഫീല്‍ഡ് നോക്ക്. എന്തായാലും അവന്‍ കുറ്റിക്ക് എറിയാന്‍ ചാന്‍സ് കുറവാ' എന്നുള്‍പെടെ ഇരുവരും സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

നമീബിയന്‍ താരം ഡേവിഡ് വീസിനെ നേരിടാന്‍ തയാറെടുത്തു നില്‍ക്കുന്ന ബേസില്‍ ഹമീദിനോടായി റിസ്‌വാന്റെ വാക്കുകള്‍ ഇങ്ങനെ:

'നീ ഓന്റെ ഫീല്‍ഡ് നോക്ക്. എന്തായാലും കുറ്റിക്ക് എറിയാന്‍ ചാന്‍സ് കുറവാ...'

'ഓഫ് സ്റ്റംപിലാ നില്‍ക്കുന്നത്' എന്ന് ബേസില്‍ ഹമീദ് മറുപടി നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

മത്സരത്തില്‍ ഓപനര്‍മാരായ മുഹമ്മദ് വാസിമും അരവിന്ദും തിളങ്ങിയതോടെ ഓപണിങ് വികറ്റില്‍ യുഎഇ കൂട്ടിച്ചേര്‍ത്തത് 39 റന്‍സ്. അരവിന്ദ് 32 പന്തില്‍ 21 റന്‍സുമായി പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ കൂടിയായ റിസ്വാന്‍ ക്രീസിലെത്തി. രണ്ടാം വികറ്റില്‍ മുഹമ്മദ് വസീമിനൊപ്പം റിസ്‌വാന്‍ അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്തു. നേടിയത് 41 പന്തില്‍ 58 റന്‍സ്.

അര്‍ധസെഞ്ചറി നേടിയ മുഹമ്മദ് വസീമും തൊട്ടുപിന്നാലെ മലയാളി താരം അലിഷാന്‍ ശറഫുവും പുറത്തായതോടെയാണ് യുഎഇയ്ക്കായി മലയാളി താരങ്ങളുടെ രണ്ടാമത്തെ കൂട്ടുകെട്ടിന് അരങ്ങൊരുങ്ങിയത്. 41 പന്തുകള്‍ നേരിട്ട് ഒരു ഫോറും മൂന്നു സിക്‌സും സഹിതം 50 റന്‍സെടുത്താണ് വസീം മടങ്ങിയത്. പിന്നാലെ വന്ന ശറഫു വെറും നാലു റന്‍സുമായി കൂടാരം കയറി. ഇതോടെ, 18ാം ഓവറിലെ ആദ്യ പന്തില്‍ റിസ്വാന്‍ ബേസില്‍ ഹമീദ് കൂട്ടുകെട്ടിന് അരങ്ങൊരുങ്ങി. ഇരുവരും ഒരുമിച്ചു ബാറ്റു ചെയ്യുന്നതിനിടെയാണ് ആരാധകര്‍, പ്രത്യേകിച്ച് മലയാളി ആരാധകര്‍ ഏറ്റെടുത്ത 'മലയാളം വീഡിയോ'യ്ക്ക് ആധാരമായ സംഭവമുണ്ടായത്.

T20 World Cup | 'നീ ഓന്റെ ഫീല്‍ഡ് നോക്ക്, എന്തായാലും കുറ്റിക്ക് എറിയാന്‍ ചാന്‍സ് കുറവാ...'; നമീബിയക്കെതിരായ മത്സരത്തിനിടെ യുഎഇ താരങ്ങളുടെ മലയാളം സംസാരം; ലോകകപ് വേദിയിലെ വീഡിയോ വൈറല്‍


തലശ്ശേരി സ്വദേശിയായ സി പി റിസ്‌വാന്‍ നയിക്കുന്ന യുഎഇ ടീമിലെ അലിഷാന്‍ ശറഫു കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയും ബേസില്‍ ഹമീദ് കോഴിക്കോട്ടുകാരനുമാണ്. റിസ്വാന്‍ 2019 മുതല്‍ യുഎഇ ദേശീയ ടീമംഗമാണ്. 2014ല്‍ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമില്‍ ഇടംനേടിയത്. കഴിഞ്ഞവര്‍ഷം അയര്‍ലന്‍ഡിനെതിരായ യോഗ്യതാ മത്സരത്തില്‍ സെഞ്ചറി നേടിയ റിസ്വാന്‍ (109) യുഎഇയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Keywords:  News,World,Sidney,UAE,Video,Social-Media,Sports,Cricket,Top-Headlines, Malayalam batsmen with firework batting in T20 World Cup, talking in Malayalam while batting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia