Found dead | കർണാടകയിൽ ലിംഗായത് സന്യാസിയെ മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; 2 പേജുള്ള കുറിപ്പ് കണ്ടെടുത്തു
                                                 Oct 25, 2022, 10:41 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ബെംഗ്ളുറു: (www.kvartha.com) കർണാടകയിലെ രാമനഗര ജില്ലയിൽ ലിംഗായത് സന്യാസിയെ മഠത്തിനുള്ളിലെ മുറിയിൽ  മരിച്ച നിലയിൽ കണ്ടെത്തി. കഞ്ചുഗൽ ബന്ദേമുട്ടിലെ ബസവലിംഗ സ്വാമി (45) ആണ് മരിച്ചത്. തിങ്കളാഴ്ച ജനാലയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ രാമനഗര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
 
  ബസവലിംഗ സ്വാമി തന്റെ മുറിയുടെ വാതിൽ തുറക്കാതെയും ഭക്തരുടെ ഫോൺ കോളുകൾ എടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന്, തിങ്കളാഴ്ച രാവിലെ ഭക്തർ അദ്ദേഹത്തിന്റെ മുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് രണ്ട് പേജുള്ള കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും പിന്നിലെ കാരണം വ്യക്തമല്ല. 
  കുറിപ്പിൽ താൻ പീഡനം നേരിടുന്നതായി ബസവലിംഗ സ്വാമി കുറിച്ചിട്ടുള്ളതായി റിപോർട് ഉണ്ട്. സ്വാമിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് കോൾ റെകോർഡുകൾ പരിശോധിച്ച് വരികയാണ്. നേരത്തെ സെപ്തംബറിൽ കർണാടകയിലെ ബെലഗാവി ജില്ലയിലെ മഡിവൽശ്വർ മഠത്തിൽ ലിംഗായത് സന്യാസി ബസവസിദ്ധലിംഗയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 
 
  Keywords: Lingayat seer found dead in Karnataka,Bangalore,National,News,Top-Headlines, Karnataka, Police, Found Dead,Investigates. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
