High court | നിയമന അതോറിറ്റിയായ ചാന്‍സലര്‍ക്ക് ക്രമക്കേടുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ അധികാരമില്ലേ? രാജി വെക്കാന്‍ നോടിസ് നല്‍കിയപ്പോള്‍ ആരെങ്കിലും അനുസരിച്ചോ എന്നും ഹൈകോടതി
Oct 24, 2022, 17:58 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ഒന്‍പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നോടിസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്ന് ഹൈകോടതി. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി അസാധുവാക്കിയത് ഹൈകോടതിക്കും ബാധകമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ നോടിസ് റദ്ദാക്കണം. രാജി ആവശ്യപ്പെടുന്നതിന് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തണം, ഗവര്‍ണറുടെ ഇടപെടല്‍ തടയണം, ഒപ്പം തങ്ങളെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹൈകോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെടുന്നത്.
സാങ്കേതിക സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും ഗവര്‍ണറുടെ നിര്‍ദേശം അനുസരിക്കാന്‍ തയാറായില്ല.
Keywords: Kerala High court on VC, Governor crisis, Kochi, News, Governor, Controversy, Trending, High Court of Kerala, Notice, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

