World Cup | ട്വന്റി 20 ലോകകപ്: ഇൻഡ്യയ്ക്ക് ടോസ്; പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യും; ഇരുടീമുകളുടെയും അന്തിമ പട്ടിക ഇങ്ങനെ

 


ADVERTISEMENT

മെൽബൺ: (www.kvartha.com) പാകിസ്താനെതിരായ ട്വന്റി 20 ലോകകപിൽ ടോസ് നേടിയ ഇൻഡ്യ ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തു. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രികറ്റ് മൈതാനത്ത് ഒരുലക്ഷത്തോളം കാണികൾക്ക് മുന്നിലാണ് ഇരു ടീമുകളും കളിക്കുന്നത്. വിജയത്തോടെ തുടങ്ങാനാണ് ഇൻഡ്യ-പാക് ടീമുകൾ ആഗ്രഹിക്കുന്നത്.

World Cup | ട്വന്റി 20 ലോകകപ്: ഇൻഡ്യയ്ക്ക് ടോസ്; പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യും; ഇരുടീമുകളുടെയും അന്തിമ പട്ടിക ഇങ്ങനെ

അഞ്ച് ബാറ്റ്സ്മാൻമാർ, രണ്ട് ഓൾറൗൻഡർമാർ, മൂന്ന് ഫാസ്റ്റ് ബൗളർമാർ, ഒരു സ്പിനർ എന്നിവരുമായാണ് ഇൻഡ്യ മത്സരത്തിനിറങ്ങുന്നത്. മൂന്ന് ഫാസ്റ്റ് ബൗളർമാർ, രണ്ട് സ്പിനർമാർ, ആറ് ബാറ്റ്സ്മാൻമാർ എന്നിവടങ്ങിയതാണ് പാകിസ്താൻ ടീം.

ഇൻഡ്യൻ പ്ലെയിങ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർതിക് (WK), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്

പാകിസ്താൻ: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (WK), ഷാൻ മസൂദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹൈദർ അലി, ഇഫ്തിഖർ അഹമ്മദ്, ആസിഫ് അലി, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ ഷാ അഫ്രീദി.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia