Ind vs Pak | ഇൻഡ്യയോ പാകിസ്താനോ, ട്വന്റി 20യിൽ കേമനാര്? കണക്കുകൾ പറയുന്നതിങ്ങനെ

 


സിഡ്‌നി: (www.kvartha.com) ഒക്‌ടോബർ 23-ന് ഐസിസി ടി20 ലോകകപിൽ ഇൻഡ്യ, പാകിസ്‌താനെ നേരിടും. ഈ വർഷത്തെ ലോകകപിൽ ഇരു ടീമുകളുടെയും ആദ്യ കളിയാണിത്. വിജയത്തോടെ തുടക്കമിടാൻ ഇരുവരും ഉറ്റുനോക്കും. 2006ൽ ദക്ഷിണാഫ്രികയിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ പാകിസ്‌താനെ ആറ് വികറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇൻഡ്യയും പാകിസ്താനും തമ്മിലുള്ള ടി20 അന്താരാഷ്ട്ര ചരിത്രത്തിന്റെ തുടക്കം.
  
Ind vs Pak | ഇൻഡ്യയോ പാകിസ്താനോ, ട്വന്റി 20യിൽ കേമനാര്? കണക്കുകൾ പറയുന്നതിങ്ങനെ

പിന്നീട്, ദക്ഷിണാഫ്രികയിൽ നടന്ന ആദ്യ ട്വന്റി 20 ലോക കപിൽ മറ്റൊരു നിർണായക വിജയത്തിന് സാക്ഷ്യം വഹിച്ചു, ഫൈനലിൽ ഇൻഡ്യ പാകിസ്താനെ അഞ്ച് റൺസിന് പരാജയപ്പെടുത്തി. ഇൻഡ്യയും പാകിസ്താനും ടി20കളിൽ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്, ഇതിൽ എട്ട് തവണയും വിജയം ഇൻഡ്യയ്ക്കായിരുന്നു. അവസാനമായി നേർക്കുനേർ പോരാടിയത് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യാ കപിലായിരുന്നു, അതിൽ ബാബർ അസമിന്റെ ടീം ഇൻഡ്യയെ അഞ്ച് വികറ്റിന് പരാജയപ്പെടുത്തി.

അയൽപക്ക പോരിൽ, ഒമ്പത് മത്സരങ്ങളിൽ നിന്ന് 77.75 ശരാശരിയിൽ 406 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ടി20യിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ. കഴിഞ്ഞ തവണ അദ്ദേഹം ഫിഫ്റ്റിയും നേടിയിരുന്നു. ആറ് കളികളിൽ നിന്ന് 16.18 ശരാശരിയിൽ 11 വികറ്റ് വീഴ്ത്തിയ ഉമർ ഗുൽ ആണ് വികറ്റ് വേട്ടയിൽ മുമ്പിൽ, നാല് വികറ്റ് നേട്ടവും അദ്ദേഹം നേടിയിട്ടുണ്ട്.

Keywords: Sidney, Australia, News, Latest-News, Sports, ICC-T20-World-Cup, India-Vs-Pakistan, Pakistan, World Cup, India, Indian Team, Cricket, Record, India vs Pakistan in T20Is: Which side is better?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia