Supreme Court | 'എംപിമാർക്കും എംഎൽഎമാർക്കും എതിരെ 5 വർഷത്തിലേറെയായി നിലനിൽക്കുന്ന ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ നൽകണം'; എല്ലാ ഹൈകോടതികൾക്കും സുപ്രീം കോടതിയുടെ നിർദേശം

 


ന്യൂഡെൽഹി: (www.kvartha.com) എംപിമാർക്കും എംഎൽഎമാർക്കും എതിരെ അഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളുടെ വിശദാംശങ്ങളും അവ വേഗത്തിൽ തീർപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളും അറിയിക്കാൻ സുപ്രീം കോടതി എല്ലാ ഹൈകോടതികളോടും ആവശ്യപ്പെട്ടു. എംപിമാർക്കും എം‌എൽ‌എമാർക്കും എതിരായ കേസുകൾ കേൾക്കുന്ന ജുഡീഷ്യൽ ഓഫീസർമാരെ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ മാറ്റരുതെന്ന 2021 ഓഗസ്റ്റ് 10 ലെ ഉത്തരവിൽ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് മാറ്റം വരുത്തി.
         
Supreme Court | 'എംപിമാർക്കും എംഎൽഎമാർക്കും എതിരെ 5 വർഷത്തിലേറെയായി നിലനിൽക്കുന്ന ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ നൽകണം'; എല്ലാ ഹൈകോടതികൾക്കും സുപ്രീം കോടതിയുടെ നിർദേശം

സ്ഥാനക്കയറ്റത്തിന്റെയോ സ്ഥലമാറ്റത്തിന്റെയോ പേരിൽ പ്രത്യേക കോടതിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതിന് നിരവധി ജുഡീഷ്യൽ ഓഫീസർമാർ അപേക്ഷകൾ സമർപിക്കുന്നുണ്ടെന്ന് അമികസ് ക്യൂറി, മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ, 2021 ഓഗസ്റ്റ് 10 ലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട്, അത്തരം ജുഡീഷ്യൽ ഓഫീസർമാരെ സ്ഥലം മാറ്റാൻ ഉത്തരവിടാൻ ഹൈകോടതി ചീഫ് ജസ്റ്റിസിന് സ്വാതന്ത്ര്യമുണ്ടെന്ന് ബെഞ്ച് പറഞ്ഞു.

എംപിമാർക്കും എംഎൽഎമാർക്കുമെതിരെ അഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളുടെ എണ്ണവും വേഗത്തിലുള്ള തീർപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളും പരാമർശിച്ച് നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപിക്കാനാണ് ഹൈകോടതികളോടെ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയക്കാരെ ആജീവനാന്ത വിലക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ 2016ൽ സമർപ്പിച്ച
പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

You might also like: 


Keywords: High Court Should Give Details Of Pending Criminal Cases Of MP MLAs For More Than Five Years, Newdelhi,National,MP,MLA,Supreme Court,Politics,Criminal Case,High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia