SWISS-TOWER 24/07/2023

Governor Warning | 'അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും'; മുന്നറിയിപ്പുമായി ഗവര്‍നര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്

 


ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍നര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്. ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എല്ലാ അവകാശവുമുണ്ട്, എന്നാല്‍ ഗവര്‍നര്‍ പദവിയുടെ അന്തസ് കെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍നര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. 
Aster mims 04/11/2022

സര്‍കാരും ഗവര്‍നരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേയാണ് ഗവര്‍നര്‍ ഇത്തരത്തിലൊരു പ്രസാതാവന നടത്തിയത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍നറുടെ സേര്‍ച് കമിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാന്‍ സര്‍വകലാശാല തയാറാകാത്തതിനെ തുടര്‍ന്ന് 15 സെനറ്റ് അംഗങ്ങളെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബിലുകളിലും ഗവര്‍നര്‍ ഒപ്പിട്ടിട്ടില്ല. മന്ത്രിമാര്‍ വന്ന് വിശദീകരിച്ചശേഷം തീരുമാനമെടുക്കാമെന്നാണ് നിലപാട്.

പാസാക്കിയ സര്‍വകലാശാല ഭേദഗതി ബില്‍ ഇപ്പോഴും ഒപ്പിടാതെ ഗവര്‍നരുടെ കയ്യില്‍ ഇരിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. സുപ്രധാന ബിലായിരുന്നു അത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പെടെ മുന്നോട്ട് വയ്ക്കുന്ന ബില്‍ ഒപ്പിടാന്‍ ഗവര്‍നര്‍ തയാറായില്ലെന്ന് മന്ത്രി പറഞ്ഞു.

Governor  Warning | 'അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും'; മുന്നറിയിപ്പുമായി ഗവര്‍നര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്


ന്യൂനതകളോ അപാകതകളോ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി ബില്‍ തിരിച്ചയയ്ക്കാം. ഇതില്‍ സര്‍കാരിന്റെ അഭിപ്രായവും ചോദിക്കാം. എന്നാല്‍ അതു ചെയ്യാതെ ബില്‍ പിടിച്ചുവച്ചിരിക്കുകയാണ്. ഭരണഘടനാ ബാധ്യത നിറവേറ്റുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയല്ല. ഇതുവരെ ഗവര്‍നര്‍ക്കെതിരെ സര്‍കാര്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. അത് ഒരു മാന്യതയാണ്. ആര്‍എസ്എസിന്റെ പാളയത്തില്‍ പോയാണ് ഗവര്‍നര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി ആര്‍ ബിന്ദു ആരോപിച്ചിരുന്നു.

വലിയ രാഷ്ട്രീയ ചര്‍ചകളാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയുണ്ടാകുന്നത്. അസാധാരണ നടപടിയില്‍ സിപിഎമും മുഖ്യമന്ത്രിയുമടക്കം പ്രതികരിച്ചേക്കാനാണ് സാധ്യത.    

Keywords:  News,Kerala,State,Thiruvananthapuram,Government,Governor,Twitter,Social-Media,Ministers,Politics,party,Top-Headlines,Trending, Governor Arif Mohammad Khan's Warning For Ministers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia