Show cause notice | സുപ്രീംകോടതി വിധി വ്യക്തം: വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയില്‍ നിന്നും പിന്നോട്ടില്ല, 9 പേര്‍ക്കും കാരണം കാണിക്കല്‍ നോടിസ് നല്‍കി; ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവര്‍ണര്‍

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും അറിയിച്ചു.

രാജിവെക്കാത്ത സാഹചര്യത്തില്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് നല്‍കിയതായും നവംബര്‍ മൂന്നു വരെ സമയം നല്‍കിയതായും ഗവര്‍ണര്‍ പറഞ്ഞു. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വന്നേക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Show cause notice | സുപ്രീംകോടതി വിധി വ്യക്തം: വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയില്‍ നിന്നും പിന്നോട്ടില്ല, 9 പേര്‍ക്കും കാരണം കാണിക്കല്‍ നോടിസ് നല്‍കി; ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവര്‍ണര്‍

'ടെക്‌നികല്‍ യൂനിവേഴ്‌സിറ്റി വി സിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നത് സുപ്രീം കോടതി വിധിയില്‍ വ്യക്തമാണ്. വിസിയെന്ന നിലയില്‍ അവര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്‌നം. ചാന്‍സലര്‍ എന്ന നിലയ്ക്ക് കോടതി വിധി ഉയര്‍ത്തിപ്പിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഒരു വിസിയെയും താന്‍ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമവിരുദ്ധമായി നിയമം നടത്തിയവര്‍ക്ക് പുറത്തേക്കുള്ള വഴി മാന്യമായി കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ഇടത് മുന്നണിയാണ് വിസിമാരോട് രാജിവെക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

വിസിമാരോട് അനുകമ്പയുണ്ട്. പക്ഷേ കോടതി വിധി നടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള വിസിമാര്‍ക്കും വിസി സ്ഥാനത്തേക്ക് ഇനിയും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കില്‍ അവരെയും പരിഗണിക്കും. വിസി സ്ഥാനത്തേക്ക് അവര്‍ക്കും അങ്ങനെ വീണ്ടും വരാം.

കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമന കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. സര്‍കാര്‍ സമര്‍ദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നല്‍കേണ്ടി വന്നത്. പുനര്‍ നിയമനത്തില്‍ വിദഗ്ധരോട് താന്‍ ആലോചിക്കണമായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വിസി നിയമത്തിന് അനുകൂലമായി അഡ്വകറ്റ് ജെനറല്‍ നല്‍കിയ നിയമോപദേശത്തെ ആയുധമാക്കിയ ഗവര്‍ണര്‍, തന്നെ തെറ്റി ധരിപ്പിച്ചുവെന്ന് തുറന്നടിച്ചു.

കാലടി വിസി നിയമനത്തില്‍ ഒറ്റ പേര് മാത്രം നല്‍കിയതിനെ താന്‍ എതിര്‍ത്തിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. എം ജി, കാലടി വിസിമാര്‍ അകാദമിക് പാണ്ഡിത്യമുള്ളവരാണ്. പക്ഷേ നിയമം അനുസരിക്കാതിരിക്കാന്‍ കഴിയില്ല. കേരള യൂനിവേഴ്‌സിറ്റിക്ക് നാല് മാസം മുമ്പ് തന്നെ ഇതുസംബന്ധിച്ച് കത്ത് അയച്ചിരുന്നു. എന്നാല്‍ അന്ന് അത് തടഞ്ഞു. ഗവര്‍ണറെന്ന നിലയില്‍ തന്റെ നോമിനിയായി സര്‍കാരിന് താല്‍പര്യമുള്ളയാളെ നിര്‍ദേശിക്കാന്‍ ധനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ എഴുതി നല്‍കാന്‍ തയാറായില്ല. സര്‍കാര്‍ എല്ലാം ദുരൂഹമായി ചെയ്യാനാണ് ശ്രമിച്ചതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

Keywords: Governor Arif Khan starts procedure to sack nine VCs, sends show cause notices, Thiruvananthapuram, News, Politics, University, Press meet, Governor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia