Gold Price | 2 ദിവസത്തെ താഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 600 രൂപ ഉയര്‍ന്നു

 



തിരുവനന്തപുരം: (www.kvartha.com) 2 ദിവസത്തെ താഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് രണ്ട് ദിവസങ്ങളിലായി ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്.  

Gold Price | 2 ദിവസത്തെ താഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 600 രൂപ ഉയര്‍ന്നു


ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച ഒറ്റയടിക്ക് 75 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 4700  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3895 രൂപയാണ്. 65 രൂപയാണ് കുത്തനെ ഉയര്‍ന്നത്.  

വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു രൂപയാണ് സാധരണ വെള്ളിക്ക് ഉയര്‍ന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 63 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറിയിട്ടില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്. 

Keywords:  News,Kerala,State,Thiruvananthapuram,Top-Headlines,Trending, Business,Finance, Gold,Gold Price, Gold Price October 22 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia