Kilimanjaro | ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തില്‍ കാട്ടുതീ വീണ്ടും പടരുന്നു; ആളപായമോ മരണമോ റിപോര്‍ട് ചെയ്തിട്ടില്ല

 



ടാന്‍സാനിയ: (www.kvartha.com) ആഫ്രികയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ കിളിമഞ്ചാരോ പര്‍വതത്തില്‍ വീണ്ടും കാട്ടുതീ പടരുന്നുവെന്ന് അധികൃതര്‍. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാന്‍സാനിയന്‍ അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടുതീ പടരുന്നത്. 

പ്രസിദ്ധമായ കൊടുമുടിയുടെ തെക്ക് ഭാഗത്ത് പര്‍വതാരോഹകര്‍ ഉപയോഗിക്കുന്ന 'കരംഗ സൈറ്റിന്' സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടുത്തം ആരംഭിച്ചത്. ശക്തമായ കാറ്റ് തീ ആളിപ്പടരാന്‍ ഇടയാക്കി. തീ അതിവേഗം വ്യാപിച്ചെങ്കിലും രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പെടെ 400 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ചയോടെ തീയണച്ചത്.

Kilimanjaro | ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തില്‍ കാട്ടുതീ വീണ്ടും പടരുന്നു; ആളപായമോ മരണമോ റിപോര്‍ട് ചെയ്തിട്ടില്ല


എന്നാല്‍ നിയന്ത്രണത്തിലായിരുന്ന മൂന്ന് സ്ഥലങ്ങളില്‍ രാത്രി വീണ്ടും തീപിടിത്തമുണ്ടായതായി പ്രകൃതിവിഭവ, ടൂറിസം മന്ത്രാലയത്തിലെ സ്ഥിരം സെക്രടറി എലിയാമണി സെഡോയേക പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എലിയാമണി കൂട്ടിച്ചേര്‍ത്തു. തീ അണയ്ക്കുന്നതില്‍ നല്ല പുരോഗതി കാണുന്നുവെന്നും കാലാവസ്ഥയില്‍ മാറ്റം വന്നില്ലെങ്കില്‍ ഉടന്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുമെന്നും സെഡോയേക വ്യക്താക്കി. ഇതുവരെ ആളപായമോ മരണമോ റിപോര്‍ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ടാന്‍സാനിയന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

മഞ്ഞുമൂടിയ കൊടുമുടിയുള്ള കിളിമഞ്ചാരോ പര്‍വതം ലോകമെമ്പാടും അറിയപ്പെടുന്ന പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്. ഇതിന് ചുറ്റുമുള്ള വനങ്ങള്‍ ഒരു ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ്. വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങള്‍ അവിടെ വസിക്കുന്നതിനാല്‍ കിളിമഞ്ചാരോ ദേശീയോദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

Keywords:  News,World,international,Travel & Tourism,Fire,Top-Headlines, Fire Erupts Again On Tanzania's Famed Mount Kilimanjaro: Officials
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia