Fire in shops | കണ്ണൂര്‍ നഗരത്തിലെ വ്യാപാരസ്ഥാപനം കത്തിനശിച്ചു: 25 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

 


കണ്ണൂര്‍: (www.kvartha.com) നഗരഹൃദയത്തിലെ പഴയ ബസ് സ്റ്റാഡ് റോഡിലെ സ്റ്റേഷനറി സാധനങ്ങളുടെ മൊത്തവിതരണ കച്ചവട സ്ഥാപനം കത്തിനശിച്ച സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡിന് സമീപത്തെ മഹാദേവ് എന്ന മാര്‍കെറ്റിങ് സ്ഥാപനമാണ് വ്യാഴാഴ്ച പുലര്‍ചെ രണ്ടരയോടെ കത്തിനശിച്ചത്.
 
Fire in shops | കണ്ണൂര്‍ നഗരത്തിലെ വ്യാപാരസ്ഥാപനം കത്തിനശിച്ചു: 25 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ



ഏകദേശം 25 ലക്ഷം രൂപയോളം വരുന്ന സാധനങ്ങള്‍ കത്തിനശിച്ചുവെന്നാണ് ഉടമയുടെ പരാതി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ഉടമയും രാജസ്ഥാന്‍ സ്വദേശിയുമായി രമേശും മറ്റു ജീവനക്കാരും കടയിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കടപൂട്ടി താമസസ്ഥലത്തേക്കു മടങ്ങിയത്. രണ്ടുമണിക്കൂറിനു ശേഷം കട കത്തിച്ചാമ്പലായതാണ് ദുരൂഹതയ്ക്കു കാരണം.

പരിസരവാസികള്‍ കടയില്‍ നിന്നും പുക ഉയരുന്നതു കണ്ട് കണ്ണൂര്‍ ബര്‍ണശേരിയിലുള്ള ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ഇവര്‍ വാഹനവുമായി എത്തുകയുമായിരുന്നു. അപ്പോഴേക്കെും തീ ആളിപടര്‍ന്നിരുന്നു. അപകടത്തിന് പിന്നില്‍ ഷോര്‍ട് സര്‍ക്യൂടാണോ അതോ ഏതെങ്കിലും സാമൂഹ്യദ്രോഹികള്‍ തീയിട്ടതാണോയെന്നതാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.


Keywords:  Kerala,Kannur,News,Fire,shop,bus,Police,Thalassery, 




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia