Women's World Cup | 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ്: ചരിത്രം, മുൻകാല ജേതാക്കൾ; വിശദമായറിയാം

 


ന്യൂഡെൽഹി: (www.kvartha.com) 17 വയസിന് താഴെയുള്ള വനിതകളുടെ ഫിഫ ലോകകപ് മത്സരങ്ങൾക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. മറ്റൊരു പ്രധാന ടൂർണമെന്റിന് ഇൻഡ്യ വേദിയാകുന്നവെന്നതാണ് ഇതിന്റെ പ്രത്യേകത. ഭുവനേശ്വർ, നവി മുംബൈ, ഗോവ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുഎസ്എ, മൊറോകോ, ബ്രസീൽ എന്നിവർക്കൊപ്പം ഗ്രൂപ് എയിലാണ് ആതിഥേയർ.
                 
Women's World Cup | 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ്: ചരിത്രം, മുൻകാല ജേതാക്കൾ; വിശദമായറിയാം

ചരിത്രം

2003-ൽ കാനഡയിൽ നടന്ന 2002-ലെ ഫിഫ അൻഡർ-19 വനിതാ ലോക ചാംപ്യൻഷിപിന്റെ വിജയത്തിന് ശേഷം, പെൺകുട്ടികൾക്കായി രണ്ടാമത്തെ ടൂർണമെന്റ് ആരംഭിക്കുന്നതിന് കുറിച്ച് ഫിഫ ചർച ചെയ്തു.

തുടർന്ന് ഫിഫ അൻഡർ-17 വനിതാ ലോകകപും അൻഡർ-20 വനിതാ ലോക ചാംപ്യൻഷിപും (2007-ൽ 'അൻഡർ - 20 വനിതാ ലോകകപ്' എന്ന് പുനർനാമകരണം ചെയ്തു) തുടങ്ങാൻ തീരുമാനമായി. 2008-ലാണ് ടൂർണമെന്റ് ആരംഭിച്ചത്. തുടർന്ന് രണ്ട് വർഷത്തിലൊരിക്കൽ ടൂർണമെന്റ് നടന്നുവരുന്നു. ആദ്യ ടൂർണമെന്റ് 2008 ൽ ന്യൂസിലൻഡിൽ ഒക്ടോബർ 28 മുതൽ നവംബർ 16 വരെ നടന്നു.

മുൻകാല വിജയികൾ

(വർഷം, ആതിഥേയർ)


*2008 - ന്യൂസിലാൻഡ്

വിജയി: ഉത്തര കൊറിയ

റണർ അപ്: അമേരിക


* 2010 - ട്രിനിഡാഡ് ആൻഡ് ടൊബാഗോ

വിജയി: ദക്ഷിണ കൊറിയ

റണർ അപ്: ജപാൻ


* 2012 - അസർബൈജാൻ

വിജയി: ഫ്രാൻസ്

റണർ അപ്: ഉത്തര കൊറിയ


* 2014 കോസ്റ്റാറിക

വിജയി: ജപാൻ

റണർ അപ്: സ്പെയിൻ


* 2016 ജോർദാൻ

വിജയി: ഉത്തര കൊറിയ

റണർ അപ്: ജപാൻ


* 2018 - ഉറുഗ്വേ

വിജയി: സ്‌പെയിൻ

റണർ അപ്: മെക്സികോ.

Keywords: FIFA Women's U-17 World Cup: All you need to know, newdelhi,National,FIFA-U-17-Women’s-World-Cup,News,Top-Headlines,Latest-News,Football,Sports.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia