T20 World Cup | ട്വന്റി 20 ലോക കപ്: വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം; അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

മെല്‍ബണ്‍: (www.kvartha.com) ട്വന്റി 20 ലോക കപില്‍ അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ബദ്ധവൈരികളായ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് നാല് വികറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ എട്ട് വികറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ അവസാന പന്തില്‍ ആറ് വികറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
              
T20 World Cup | ട്വന്റി 20 ലോക കപ്: വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം; അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ഇന്‍ഡ്യ പരാജയപ്പെടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ രക്ഷകനായത് വിരാട് കോഹ്ലിയാണ്. ആരാധകര്‍ക്ക് ദീപാവലി സമ്മാനവുമായി വിരാട് കോഹ്ലി 53 പന്തില്‍ 82 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതോടെയാണ് മത്സരം ഇന്‍ഡ്യയുടെ വരുതിയിലായത്. ഹര്‍ദിക് പാണ്ഡ്യ 40 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. കോഹ്ലിയും പാണ്ഡ്യയും തമ്മിലുള്ള 113 റണ്‍സിന്റെ കൂട്ടുകെട്ട് പാകിസ്താനെതിരെ ടി20യില്‍ ഏതൊരു വികറ്റിലെയും ഇന്‍ഡ്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്.
            
T20 World Cup | ട്വന്റി 20 ലോക കപ്: വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം; അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ എട്ട് വികറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. പാകിസ്താനുവേണ്ടി 42 പന്തില്‍ 52 റണ്‍സുമായി ഷാന്‍ മസൂദ് പുറത്താകാതെ നിന്നു. അതേ സമയം ഇഫ്തിഖര്‍ അഹ്മദ് 34 പന്തില്‍ 51 റണ്‍സെടുത്തു. ഇന്‍ഡ്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വികറ്റ് വീതം വീഴ്ത്തി.
        
T20 World Cup | ട്വന്റി 20 ലോക കപ്: വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം; അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

Keywords:  Latest-News, ICC-T20-World-Cup, World, World Cup, Sports, Cricket, Virat Kohli, Winner, India, India-Vs-Pakistan, Top-Headlines, ICC, Epic Virat Kohli innings leads IND to 4-wicket win in nail-biter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia