SWISS-TOWER 24/07/2023

Meets school teacher | 30 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട അധ്യാപികയെ അവിചാരിതമായി നേരില്‍ കണ്ടപ്പോള്‍ പരിസരം മറന്ന് അരികിലേക്ക് ഓടിച്ചെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹരമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) പ്രായം കൂടിയാലും ചിലര്‍ക്ക് തങ്ങളുടെ കലാലയ ജീവിതം എന്നും നിറമുള്ള ഓര്‍മയായി മനസില്‍ നിലനില്‍ക്കും. അതില്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും, വിദ്യാര്‍ഥികളും എല്ലാം ഉണ്ടാകും. കലാലയ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഒരുപക്ഷേ പലരേയും നമുക്ക് പിന്നീട് കാണാന്‍ കഴിഞ്ഞെന്ന് വരില്ല.
Aster mims 04/11/2022

Meets school teacher | 30 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട അധ്യാപികയെ അവിചാരിതമായി നേരില്‍ കണ്ടപ്പോള്‍ പരിസരം മറന്ന് അരികിലേക്ക് ഓടിച്ചെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹരമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍


നിനച്ചിരിക്കാതെ വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ പ്രിയപ്പെട്ട സഹപാഠികളെയോ അധ്യാപകരേയോ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയാല്‍ അത് വല്ലാത്ത ഒരു അനുഭവമായിരിക്കും. അത്തരമൊരു മഹനീയ നിമിഷത്തിനാണ് കഴിഞ്ഞദിവസം സമൂഹമാധ്യമം സാക്ഷിയായത്.

ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ലോറി ആണ് നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട അധ്യാപികയെ അവിചാരിതമായി നേരില്‍ കാണാനിടയായത്. ഇതോടെ പരിസരം മറന്ന് അധ്യാപികയുടെ അരികിലേക്ക് ഓടി ചെല്ലുകയായിരുന്നു അവര്‍. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹരമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആകുകയാണ്.


വിമാനത്തിനുള്ളിലെ മുഴുവന്‍ യാത്രക്കാര്‍ക്ക് മുന്‍പിലും തന്റെ ജീവിതത്തില്‍ പ്രിയപ്പെട്ട അധ്യാപിക മിസ് ഒ'കോണെല്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വാചാലയായതിനുശേഷമാണ് അവര്‍ വിമാനത്തിന്റെ മധ്യഭാഗത്തായി ഇരിക്കുന്ന അധ്യാപികയ്ക്കരികിലേക്ക് ഇരുകൈകളും നീട്ടിപ്പിടിച്ച് ഓടിയത്. ആരാണ് അവളുടെ പ്രിയപ്പെട്ട ടീചര്‍ എന്നറിയാന്‍ വിമാനത്തിലുള്ള യാത്രക്കാരെല്ലാം കൗതുകത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.

തന്റെ ശിഷ്യയെ ടീചര്‍ തിരിച്ചറിയില്ല എന്ന് വീഡിയോയില്‍ പലരും പറയുന്നുണ്ടെങ്കിലും ആ പ്രവചനങ്ങളെല്ലാം തെറ്റിച്ച് തന്റെ പ്രിയപ്പെട്ട ശിഷ്യയെ കണ്ടപ്പോള്‍ അധ്യാപിക ഇരുകൈകളും നീട്ടി ആലിംഗനം ചെയ്യുന്നതാണ് കാണുന്നത്. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കയ്യടികളോടെയാണ് ഈ സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷികളായത്. അന്താരാഷ്ട്ര അധ്യാപക ദിനത്തിലാണ് ഈ കൂടിക്കാഴ്ച.

ഇന്‍സ്റ്റാഗ്രാം ഉപയോക്താവായ കിയോണ ത്രാഷറാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് ഗുഡ്ന്യൂസ് മൂവ്മെന്റ് അവരുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ വീഡിയോ പങ്കിട്ടു. വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ഓര്‍ത്തുകൊണ്ട് കമന്റുകളുമായെത്തിയത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

Keywords: Emotional flight attendant meets school teacher on plane after 30 years. Viral video will make you cry, Mumbai, Social Media, Video, Teacher, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia