SWISS-TOWER 24/07/2023

Police custody | ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു; 2ദിവസം അഭിഭാഷകനെ കാണാന്‍ അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പതുദിവസത്തേക്കാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഇതില്‍ രണ്ടുദിവസം, 15 മിനിറ്റ് വീതം അഭിഭാഷകനെ കാണാനും പ്രതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Aster mims 04/11/2022

Police custody | ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു; 2ദിവസം അഭിഭാഷകനെ കാണാന്‍ അനുമതി

നരബലിക്കേസിലെ പ്രതികളായ ശാഫി, ഭഗവല്‍സിങ്, ലൈല എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കാലടി പൊലീസാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. നരബലിയുമായി ബന്ധപ്പെട്ട ഇരുപത് കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു അപേക്ഷയില്‍ പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നത്.

പത്തുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഒമ്പത് ദിവസമാണ് കോടതി അനുവദിച്ചത്. മൊഴികളിലെ വൈരുധ്യം പരിഹരിക്കാന്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യണം, നരബലിയുടെ ആസൂത്രണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണം, കൂടുതല്‍ തെളിവെടുപ്പ് നടത്തണം തുടങ്ങിയവയായിരുന്നു പൊലീസിന്റെ വാദം.

നരബലിക്ക് മുമ്പ് മുഖ്യപ്രതിയായ ശാഫി വിവിധ ജില്ലകളില്‍ യാത്രചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കൂടുതല്‍ പേര്‍ ഇവരുടെ കുറ്റകൃത്യത്തിന് ഇരകളായോ എന്നതടക്കം കണ്ടെത്തേണ്ടതുണ്ടെന്നും പ്രതികള്‍ ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

എന്നാല്‍ കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി പൊലീസ് കേസിനെ വഴിതിരിച്ചുവിടുകയാണെന്നും കസ്റ്റഡി അനുവദിക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ കോടതി ഇത് നിരാകരിച്ചു.

Keywords: Elanthoor human sacrifice case accused sent to police custody again, Kochi, News, Court, Custody, Police, Application, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia