DCP | മുഹമ്മദ് ശാഫി സെക്‌സ് റാകറ്റ് കണ്ണിയാണോയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി എസ് ശശിധരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) നരബലിക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് ശാഫി സെക്‌സ് റാകറ്റ് കണ്ണിയാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ശാഫിയുടെ ദുരൂഹ ഇടപാടുകള്‍ പരിശോധിക്കും. സ്ത്രീകളെ ശാഫി കൂട്ടിക്കൊണ്ടു പോയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണെന്നും ഡിസിപി വ്യക്തമാക്കി.

DCP | മുഹമ്മദ് ശാഫി സെക്‌സ് റാകറ്റ് കണ്ണിയാണോയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി എസ് ശശിധരന്‍

ഡിസിപിയുടെ വാക്കുകള്‍:

'ശാഫി യാതൊരു കൂസലുമില്ലാത്ത കൊടും ക്രിമിനലാണ്. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ട്. എല്ലാം അന്വേഷിച്ചു വരികയാണ്. നിലവില്‍ കേസില്‍ മൂന്നു പേര്‍ക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റു കാര്യങ്ങള്‍ പുറത്തുവരും. ഭഗവല്‍ സിങ് - ലൈല ദമ്പതികള്‍ക്കെതിരെ മറ്റു പരാതികള്‍ ഇതുവരെയില്ല.

Keywords: DCP S Sasidharan about Muhammed Shafi, Kochi, News, Police, Women, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script