SWISS-TOWER 24/07/2023

Daya Bai | മന്ത്രിതല ചര്‍ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം ഉറപ്പായി ലഭിക്കുന്നതുവരെ പിന്മാറില്ല; കാസര്‍കോടിന് എയിംസും അനിവാര്യമെന്ന് ദയാബായി; നിരാഹാര സമരം 16-ാം ദിവസത്തിലേക്ക്

 



തിരുവനന്തപുരം: (www.kvartha.com) കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തക ദയാബായി ആരംഭിച്ച നിരാഹാര സമരം തുടരുന്നു. രണ്ടാഴ്ച പിന്നിട്ട് 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് സമരം. ഈയവസരത്തില്‍ ശാരീരിക സ്ഥിതി മോശമായതിനെ ദയാബായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Aster mims 04/11/2022

എന്നാല്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിതല ചര്‍ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം ഉറപ്പായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ദയാബായി. ഒപ്പം കാസര്‍കോട് ജില്ലയില്‍ എയിംസ് അനിവാര്യമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. 

ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണെന്നും കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണിനിടെ ചികിത്സ കിട്ടാതെ 20 ഓളം പേര്‍ മരിച്ചെന്നും ദയാബായി ചൂണ്ടികാണിക്കുന്നു. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് ദയാബായിയുടെ പ്രധാന ആവശ്യം. 

Daya Bai | മന്ത്രിതല ചര്‍ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം ഉറപ്പായി ലഭിക്കുന്നതുവരെ പിന്മാറില്ല; കാസര്‍കോടിന് എയിംസും അനിവാര്യമെന്ന് ദയാബായി; നിരാഹാര സമരം 16-ാം ദിവസത്തിലേക്ക്


മാത്രമല്ല, പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡികല്‍ ക്യാംപുകള്‍ അഞ്ചുവര്‍ഷമായി നടക്കുന്നില്ലെന്നും സമരത്തോട് പൂര്‍ണമായും മുഖംതിരിക്കുകയാണ് സര്‍കാര്‍ ചെയ്തതെന്നും ദയാബായി ആരോപിച്ചിരുന്നു.

വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് സമവായത്തിന് നീക്കം നടത്തിയതിനാല്‍ സമരം നീട്ടി കൊണ്ട് പോകുന്നതിനോട് സര്‍കാരിനും യോജിപ്പില്ല. എയിംസ് ആവശ്യം ഒഴികെ മന്ത്രിതല ചര്‍ചയില്‍ സമര സമിതിക്ക് നല്‍കിയ ഉറപ്പുകള്‍ തിങ്കളാഴ്ച തന്നെ ഉത്തരവായി ഇറങ്ങിയേക്കും.

Keywords:  News,Kerala,State,Thiruvananthapuram,Top-Headlines,Trending, Strike,Endosulfan, Daya Bai's hunger strike enters 16th day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia