Crime Branch | പീഡനക്കേസ്: ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്; തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം

 


തിരുവനന്തപുരം: (www.kvartha.com) പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയില്ല. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

Crime Branch | പീഡനക്കേസ്: ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്; തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം

ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടിനല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 11 ദിവസമായി ഒളിവിലായിരുന്ന എംഎല്‍എ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ താന്‍ ഒളിവില്‍ അല്ലായിരുന്നുവെന്നാണ് എല്‍ദോസ് പറഞ്ഞത്.

കഴിഞ്ഞദിവസമാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞത്. ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പാസ്‌പോര്‍ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് അഡി. സെഷന്‍സ് കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് ഒളിവിലായിരുന്ന എല്‍ദോസ് പെരുമ്പാവൂരിലെത്തിയത്.

എല്‍ദോസിന്റെ ഫോണും പാസ്‌പോര്‍ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്‍ദോസിനെതിരായ നടപടിയെക്കുറിച്ച് പാര്‍ടി ഉടന്‍ തീരുമാനമെടുക്കും. കെപിസിസി അംഗമാണ് എല്‍ദോസ്.

എന്നാല്‍ താനൊരു തെറ്റും ചെയ്തില്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എല്‍ദോസ്.

Keywords: Crime Branch says Eldos Kunnappilly did not give accurate answers to questions, Crime Branch, Thiruvananthapuram, Politics, Trending, Molestation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia