Cop suspended | സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസിലെ പ്രതിയായ പൊലീസുകാരന് സസ്‌പെന്‍ഷന്‍
Oct 26, 2022, 13:27 IST
കൊച്ചി: (www.kvartha.com) എറണാകുളം ഞാറക്കലില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസിലെ പ്രതിയായ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കൊച്ചി എ ആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ദേവിനെയാണ് എറണാകുളം ഡി സി പി സസ്‌പെന്‍ഡ് ചെയ്തത്.
സുഹൃത്തിന്റെ വീട്ടില്‍നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ അറസ്റ്റിലായ അമല്‍ദേവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ നേരത്തെയും അച്ചടക്ക നടപടി എടുത്തിരുന്നു. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്ന് മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് അമല്‍ദേവ് മോഷ്ടിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.