Shivraj Patil | ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല, ഭഗവദ്ഗീതയിലും ക്രിസ്തുമതത്തിലും ഉണ്ടെന്ന് കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ; ' ശ്രീകൃഷ്ണൻ അർജുനനോട് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നു'

 



ന്യൂഡെൽഹി: (www.kvartha.com) ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല, ഭഗവദ്ഗീതയിലും ക്രിസ്തുമതത്തിലും ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ. 'ശരിയായ ഉദ്ദേശ്യങ്ങളുണ്ടായിട്ടും ശരിയായ കാര്യം ചെയ്തിട്ടും ആരും മനസിലാക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരിക്കുമ്പോഴാണ് ഈ ആശയം മുന്നിൽ വരുന്നത്, അപ്പോൾ ഒരാൾക്ക് ബലം പ്രയോഗിക്കാമെന്ന് പറയുന്നു'. അദ്ദേഹം പറഞ്ഞു.
                
Shivraj Patil | ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല, ഭഗവദ്ഗീതയിലും ക്രിസ്തുമതത്തിലും ഉണ്ടെന്ന് കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ; ' ശ്രീകൃഷ്ണൻ അർജുനനോട് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നു'

'ജിഹാദ് ഖുർആനിൽ മാത്രമല്ല, മഹാഭാരതത്തിലും, ഗീതയിലുമുണ്ട്, ശ്രീകൃഷ്ണൻ അർജുനനോട് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നു, ഇത് ഖുർആനിലോ ഗീതയിലോ മാത്രമല്ല, ക്രിസ്തുമതത്തിലും ഉണ്ട്',

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഹ്‌സീന കിദ്‌വായിയുടെ ജീവചരിത്ര പ്രകാശന ചടങ്ങിൽ സംസാരിക്കവെ ശിവരാജ് പാട്ടീൽ കൂട്ടിച്ചേർത്തു.

എല്ലാം മനസിലാക്കിയിട്ടും ആരെങ്കിലും ആയുധവുമായി വരുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഓടിപ്പോകാൻ കഴിയില്ല. നിങ്ങളുടെ മതം പിന്തുടരുമ്പോൾ തന്നെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതിനെ കുറിച്ചും മുഹ്‌സീന കിദ്വായിയുടെ പുസ്തകം പറയുന്നുണ്ട്. ലോകത്ത് സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശിവരാജ് പാട്ടീലിന്റെ പരാമർശത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച ബിജെപി, കോൺഗ്രസ് വോട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ട്വീറ്റ് ചെയ്തു. 'എഎപിയുടെ ഗോപാൽ ഇറ്റാലിയയ്ക്കും രാജേന്ദ്ര പാലിനും ശേഷം ഇപ്പോൾ കോൺഗ്രസിന്റെ ശിവരാജ് പാട്ടീൽ പറയുന്നത് ശ്രീകൃഷ്ണൻ അർജുനെ ജിഹാദ് പഠിപ്പിച്ചുവെന്നാണ്. കോൺഗ്രസ് ഹിന്ദു/കാവി ഭീകരത സൃഷ്ടിച്ചു, രാമക്ഷേത്രത്തെ എതിർത്തു, റാംജിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തു', പൂനവല്ല ട്വീറ്റ് ചെയ്തു.

Keywords:   Concept of jihad not just in Islam but also in Gita, Christianity, says Shivraj Patil, New Delhi,News,Top-Headlines,Congress,Twitter,BJP,Religion.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia