Found Dead | ബെംഗ്‌ളൂറില്‍ മൂന്നംഗ മലയാളി കുടുംബം തീപൊള്ളലേറ്റ് മരിച്ച നിലയില്‍
Oct 21, 2022, 11:53 IST
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) മൂന്നംഗ മലയാളി കുടുംബത്തെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 കാരിയായ മകളുമാണ് മരിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുലര്‍ചെ ബെംഗ്‌ളൂറു എസ്എച്ആര്‍ ലേയൗടില്‍ താമസിക്കുന്ന ഇവരുടെ വീട്ടില്‍ നിന്ന് പുക ഉയരുന്നതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചത്. ബൊമ്മനബള്ളിയില്‍ ഒരു എന്‍ജിനീയറിങ് സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി സുഹൃത്തുക്കള്‍ പറഞ്ഞു. നിരവധി ആളുകള്‍ക്ക് പണം കൊടുക്കാനുള്ളതായാണ് റിപോര്‍ടുകള്‍.

മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.