Follow KVARTHA on Google news Follow Us!
ad

Dead Body | യൂറോപ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ദമ്പതികൾ വീട്ടിൽ കണ്ടത് യുവാവിന്റെ മൃതദേഹം; ആരാണയാൾ? നഗരം സാക്ഷ്യം വഹിച്ചത് ത്രിലർ ചിത്രത്തിലെ രംഗങ്ങൾക്ക്

Back from Europe trip, Bengaluru couple finds dead body of burglar at home#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) ടെകിയായ ശ്രീധർ സുമന്ത് റോയിയും ഭാര്യയും വിദേശയാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒരു ത്രിലർ ചിത്രത്തിലെ രംഗങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചത്. ബെംഗ്ളുറു സ്വദേശികളായ ദമ്പതികൾ ആംസ്റ്റർഡാമിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഇന്ദിരാനഗറിലെ വീട്ടിൽ കയറാൻ പറ്റാത്ത സാഹചര്യമായിരുന്നു. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിൻവാതിലിൻറെ കാര്യവും അങ്ങനെ തന്നെ.
  
Bangalore, Karnataka, News, Top-Headlines, Dead Body, Youth, Investigates, Crime, Police, Back from Europe trip, Bengaluru couple finds dead body of burglar at home.

കണ്ട കാഴ്ച

പ്രശ്‌നങ്ങൾ മനസിലാക്കിയ ശ്രീധർ സുമന്ത് റോയ്, പ്രദേശത്ത് പട്രോളിംഗ് ചുമതലയുള്ള പൊലീസിനെയും സ്വകാര്യ സുരക്ഷാ ഏജൻസിയെയും വിവരം അറിയിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഹൊയ്‌സാല പട്രോൾ യൂനിറ്റ് പൊലീസുകാർ സ്ഥലത്തെത്തി. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. പൂജാമുറിയും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഞെട്ടിപ്പോയ പൊലീസുകാർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ ഉള്ളിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മോഷ്ടാവ് എന്ന് സംശയിക്കുന്ന ഇയാൾ രണ്ട് ദിവസമായി വീട്ടിൽ ഭക്ഷണം കഴിച്ചും കുളിച്ചും ഉറങ്ങിയും താമസിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അതേസമയം ഇതെങ്ങനെ സംഭവിച്ചു എന്നതിന്റെ കൗതുകത്തിലായിരുന്നു ദമ്പതികൾ. 'ആ മനുഷ്യൻ എങ്ങനെയാണ് അകത്ത് കടന്നതെന്ന് ദമ്പതികളോട് ഞങ്ങൾ ചോദിച്ചു, അവൻ ആരാണെന്ന് അറിയില്ലെന്ന് അവർ പറഞ്ഞു', പൊലീസ് വ്യക്തമാക്കി.


എന്തായിരുന്നു ലക്ഷ്യം?

ബുധനാഴ്ച രാത്രി 10.30 ഓടെ നഗരം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ച സമയത്ത് മോഷ്ടാവാണെന്ന് സംശയിക്കുന്ന ഇയാൾ വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കടന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തി. വീട്ടിൽ സെക്യൂരിറ്റിയോ നായകളോ ഉണ്ടായിരുന്നില്ല. സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളാണ് ഇയാൾ തിരച്ചിൽ നടത്തിയതെന്നാണ് സൂചന. എന്നിരുന്നാലും, അയാൾക്ക് കിടപ്പുമുറിയിൽ നിന്ന് ഒരു വിസ്കി കുപ്പി ലഭിച്ചു. അതിൽ നിന്ന് കുറച്ചുകഴിച്ചു. കൂടാതെ, കിടപ്പുമുറിയിൽ ഉറങ്ങുന്നതിനുമുമ്പ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണങ്ങൾ കഴിച്ചു. വ്യാഴാഴ്‌ച രാവിലെ കുളിച്ച്‌ കുറച്ച്‌ പെഗ് കൂടി അടിച്ചു. എന്നാൽ വൈകുന്നേരത്തോടെ പൂജാമുറിയിൽ ജീവിതം അവസാനിപ്പിച്ചു.


മരിച്ചയാൾ ആരായിരുന്നു?

ഇയാളുടെ വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം രേഖകളുടെ പേജുകൾ മറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശി ദിലീപ് കുമാർ (46) ആണ് മരിച്ചതെന്ന് കണ്ടെത്തി. 2016ൽ മോഷണക്കുറ്റം ചുമത്തി ജീവൻ ബീമാ നഗർ പൊലീസ് കുമാറിനെ അറസ്റ്റ് ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു. അന്ന് കൊടിഗെഹള്ളി എന്നായിരുന്നു വീട്ടുവിലാസം നൽകിയിരുന്നത്.

എന്നാൽ, വെള്ളിയാഴ്ച പൊലീസ് വീട് സന്ദർശിച്ചപ്പോഴാണ് കുമാർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വീട് ഒഴിഞ്ഞതായി അറിയുന്നത്. അതേസമയം, എന്തുകൊണ്ടാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത് എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമാണ്. 'അയാളുടെ കുടുംബത്തെ കണ്ടെത്താനും പോസ്റ്റ്‌മോർടം നടത്താനും ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇതൊരു വിചിത്രമായ സംഭവമാണ്', ഡെപ്യൂടി പൊലീസ് കമീഷണർ (ഈസ്റ്റ്) ഭീമശങ്കർ ഗുലേദ് പറഞ്ഞു.

Keywords: Bangalore, Karnataka, News, Top-Headlines, Dead Body, Youth, Investigates, Crime, Police, Back from Europe trip, Bengaluru couple finds dead body of burglar at home.

Post a Comment