Accidental Death | ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് 37കാരിക്ക് ദാരുണാന്ത്യം; അപകടം വിദേശത്തുനിന്നെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെ

 


ADVERTISEMENT



അങ്കമാലി: (www.kvartha.com) വിദേശത്തുനിന്നെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തില്‍ പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരിയായ മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരന്‍ കണ്ടത്ത് സെലീന (37)യാണ് മരിച്ചത്. 
Aster_MIMS

ഞായറാഴ്ച പുലര്‍ചെ 5.45ന് ദേശീയപാതയില്‍, അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലായിരുന്നു അപകടം. വിദേശത്തു ജോലി ചെയ്തിരുന്ന സെലീന, പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

Accidental Death | ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് 37കാരിക്ക് ദാരുണാന്ത്യം; അപകടം വിദേശത്തുനിന്നെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെ


വിമാനത്താവളത്തില്‍നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്, സ്റ്റാന്‍ഡിലേക്ക് കയറുന്നതിനായി യുടേണ്‍ എടുക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിന്റെ പിന്‍സീറ്റിലാണ് സെലീന ഇരുന്നിരുന്നത്. പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  News,Kerala,State,Accident,Accidental Death,Local-News,Death,Airport, Angamaly: One died after tourist bus and KSRTC bus collide
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia