Student | പഠനത്തിന് പണം കണ്ടെത്താന്‍ സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തി പ്ലസ് ടു വിദ്യാര്‍ഥിനി; വഴിയെ പോകുന്ന ചിലര്‍ക്ക് ഇത് വെറും തമാശ മാത്രമെന്ന് നീറ്റലോടെ പെണ്‍കുട്ടി

 




ആലപ്പുഴ: (www.kvartha.com) പഠനത്തിന് പണം കണ്ടെത്താന്‍ സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തി പ്ലസ് ടു വിദ്യാര്‍ഥിനി. ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ പതിവ് കാഴ്ചയായി തീര്‍ന്നിരിക്കുകയാണ് മൂന്നര മണിക്കൂര്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന വിനിഷ എന്ന പെണ്‍കുട്ടി.

സ്‌കൂള്‍ വിട്ടാല്‍ രാത്രി എട്ട് മണി വരെയാണ് അമ്മ പാര്‍വതിയെ സഹായിക്കനായി വിനിഷ കച്ചവടം നടത്തുന്നത്. അധികം നേരം നിന്നാല്‍ കാല് വേദനകൊണ്ട് പുളയുന്ന അമ്മയ്ക്ക് സഹായമായി 14-ാം വയസില്‍ തുടങ്ങിയതാണ് വിനിഷ ഈ ജോലി. 

Student | പഠനത്തിന് പണം കണ്ടെത്താന്‍ സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തി പ്ലസ് ടു വിദ്യാര്‍ഥിനി; വഴിയെ പോകുന്ന ചിലര്‍ക്ക് ഇത് വെറും തമാശ മാത്രമെന്ന് നീറ്റലോടെ പെണ്‍കുട്ടി


ഉന്തുവണ്ടിയില്‍ കടലയും കപ്പലണ്ടിയും എല്ലാം ചൂടോടെ വില്‍ക്കുന്നത് കണിച്ചുകുളങ്ങര ഹയര്‍ സെകന്‍ഡറി സ്‌കൂളിന് മുന്നിലെ റോഡിരികിലാണ്. കൂലിപ്പണിക്കാരനായ അച്ഛനെ കൊണ്ട് കൂട്ടിയാല്‍ കൂടാത്തതിനാല്‍ പ്ലസ് ടുവിലെത്തിയതോടെ പഠിക്കാന്‍ പണം കണ്ടെത്തേണ്ട അവസ്ഥയായി. അങ്ങിനെ കപ്പലണ്ടി കച്ചവടം സ്ഥിരം ജോലിയായി മാറിയെന്ന് വിദ്യാര്‍ഥിനി പറയുന്നു. 

വൈകിട്ട് നാലരയ്ക്ക് തുടങ്ങിയാല്‍ മടങ്ങുന്നത് രാത്രി എട്ടിനായിരിക്കും. വീട്ടില് ചെന്നിട്ട് വേണം വിനിഷയ്ക്ക് പഠിക്കാന്‍. എന്നാല്‍ വിനിഷയക്ക് സ്വന്തമായി വീടുമില്ല. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തുടങ്ങിയ ജീവിതം കാണുമ്പോള്‍ വഴിയെ പോകുന്ന ചിലര്‍ക്ക് ഇത് വെറും തമാശ മാത്രമെന്നാണ് വിനിഷ നീറ്റലോടെ പറയുന്നത്.

Keywords:  News,Kerala,State,Alappuzha,sales,Student,Education,Plus Two student,school,Local-News, Alappuzha: Student selling pea nuts near school 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia