SWISS-TOWER 24/07/2023

Injured | ബസില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്; കയറുംമുമ്പ് വാതിലടച്ച് മുന്നോട്ടെടുത്തതായി പരാതി

 


ADVERTISEMENT


ആലപ്പുഴ: (www.kvartha.com) ബസില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ദേവരാജി(17) നാണ് പരിക്കേറ്റത്. കുട്ടി ബസില്‍ കയറും മുമ്പ് വാതിലടച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. വീഴ്ചയില്‍ താടിക്കും നെറ്റിക്കും ഇടതുചെവിക്കും പരിക്കേറ്റ ദേവരാജ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം വൈകീട്ട് 4.45ന് സക്കറിയ ബസാറിന് സമീപത്തെ സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടശേഷം മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിലോടുന്ന ബസില്‍ കയറിയയുടന്‍ ഓടോമാറ്റിക് ഡോര്‍ അടയുകയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് വാതിലില്‍ തട്ടി ദേവരാജ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നുമാണ് വിവരം. 

Injured | ബസില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്; കയറുംമുമ്പ് വാതിലടച്ച് മുന്നോട്ടെടുത്തതായി പരാതി



വിദ്യാര്‍ഥികള്‍ കൂട്ടമായി എത്തുമ്പോള്‍ പലപ്പോഴും സ്‌റ്റോപില്‍ ബസ് നിര്‍ത്താറില്ലെന്ന് കുട്ടികള്‍ പറയുന്നു. ഇതുമൂലം മിക്ക ദിവസവും വിദ്യാര്‍ഥികള്‍ എത്തുന്ന സക്കറിയ ബസാറില്‍ അപകടം കൂടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. യാത്രക്ലേശം ഇരട്ടിയാക്കി, വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ ചില ബസുകള്‍ റൂട് മാറിയാണ് ഓടുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. 

കഴിഞ്ഞ രണ്ടാഴ്ച മുമ്പും സമാന രീതിയില്‍ ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ബസില്‍ നിന്ന് വീണിരുന്നു. ഈ കുട്ടിക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. 

Keywords:  News,Kerala,State,Alappuzha,Accident,Injured,bus,Student,hospital,Local-News, Alappuzha: Student injured after falling from bus 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia