Jailed | വിവാഹിതയായ സ്ത്രീയെ സമൂഹ മാധ്യമം വഴി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ സഊദി പൗരന് 5 വര്‍ഷം തടവ്

 


റിയാദ്: (www.kvartha.com) വിവാഹിതയായ സ്ത്രീയെ സമൂഹ മാധ്യമം വഴി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ സഊദി പൗരന് അഞ്ചു വര്‍ഷം തടവ്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്സയിലെ ക്രിമിനല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച പ്രതിയുടെ വാട്‌സ് ആപ് അകൗണ്ട് റദ്ദ് ചെയ്യാനും മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

Jailed | വിവാഹിതയായ സ്ത്രീയെ സമൂഹ മാധ്യമം വഴി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ സഊദി പൗരന് 5 വര്‍ഷം തടവ്

ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. ലൈംഗിക ചുവയോടെയും അസഭ്യം പറഞ്ഞും വാട്‌സ് ആപ് സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ ക്ഷണിച്ച് യുവതിയെ വശീകരിക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു യുവാവിനെതിരെയുള്ള ആരോപണം.

യുവതിക്ക് സന്ദേശങ്ങള്‍ അയച്ചതായും ലൈംഗിക ഉദ്ദേശ്യത്തോടെ ആശയവിനിമയം നടത്തിയതായും ലൈംഗികതയ്ക്ക് ക്ഷണിച്ചതായും പ്രതി സമ്മതിച്ചു. സൈബര്‍ ക്രൈം വിരുദ്ധ നിയമത്തിലെ ആര്‍ടികിള്‍ 6-8 പ്രകാരമാണ് ശിക്ഷ വിധിച്ചത്.

Keywords: 5-year jail for harassing married woman, Riyadh, News, Saudi Arabia, Court, Jail, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia