Inquest report | പാനൂര്‍ വള്ള്യായിയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള 18 മുറിവുകള്‍; കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്

 


കണ്ണൂര്‍: (www.kvartha.com) പാനൂര്‍ വള്ള്യായിയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള 18 മുറിവുകള്‍ കാണപ്പെട്ടതായി പൊലീസ്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപോര്‍ടില്‍ പറയുന്നത്.

പാനൂരില്‍ ഫാര്‍മസിസ്റ്റായ പെണ്‍കുട്ടി വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നില്ല. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബവീട്ടിലായിരുന്ന പെണ്‍കുട്ടി വസ്ത്രം മാറാന്‍ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് കൊലപാതകം നടന്നത്. കൊലപാതകം നടന്നപ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

Inquest report | പാനൂര്‍ വള്ള്യായിയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള 18 മുറിവുകള്‍; കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തില്‍ എം ശ്യാംജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്യംജിതിനെ പൊലീസ് പിടികൂടുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പരിയാരം മെഡികല്‍ കോളജിലേക്ക് മാറ്റും. ശ്യാംജിതുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങി. ഇതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി.

കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് ശ്യാംജിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിതുമായി പെണ്‍കുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കൈയില്‍ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

കൃത്യത്തിനുശേഷം രക്ഷപ്പെട്ട ശ്യാംജിതിനെ മൊബൈല്‍ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. അയല്‍വാസികള്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. കുറ്റം സമ്മതിച്ചെങ്കിലും ശ്യാംജിതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. വിഷ്ണുപ്രിയയുടെ വീട്ടില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ പരിശോധന നടത്തി.

Keywords:  18 deep wounds on Vishnupriya's body, says inquest report, Kannur, News, Trending, Killed, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia