Attacked | മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി; തലയ്ക്കും മുതുകിനും വെട്ടേറ്റ യുവാവ് ആശുപത്രിയില്‍

 


തിരുവനന്തപുരം: (www.kvartha.com) മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. തലയ്ക്കും മുതുകിനും വെട്ടേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല സ്വദേശി ബാലുവിനാണ് വെട്ടേറ്റത്. അയല്‍വാസിയായ ജയകുമാറാണ് ഇയാളെ വെട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
  
Attacked | മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി; തലയ്ക്കും മുതുകിനും വെട്ടേറ്റ യുവാവ് ആശുപത്രിയില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് വര്‍ക്കല ബിഎസ്എന്‍എല്‍ എക്സ്ചേഞ്ച് ഓഫീസിന് സമീപമാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയകുമാറിന്റെ മകളുമായി ബാലു ഇഷ്ടത്തിലായിരുന്നുവെന്നാണ് വിവരം. ഇവര്‍ അയല്‍വാസികളാണ്.

ആയുധവുമായി എത്തിയ ബാലു ജയകുമാറിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ജയകുമാര്‍ വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് തിരിച്ച് വെട്ടിയതെന്നാണ് ജയകുമാറിന്റെ ഭാര്യ പറയുന്നത്.
വെട്ടേറ്റ ബാലുവിനെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Keywords: Youth Attacked in Varkala, Thiruvananthapuram, News, Attack, Injured, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia