Accident | സ്‌കൂടറിന് കുറുകെ തെരുവ് നായ ചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന്റെ വലത് കാല്‍ മുട്ടിനും രണ്ടും കൈക്കും നെറ്റിയിലും മൂക്കിനും പരിക്ക്; 2 പല്ലും നഷ്ടമായി

 


കോട്ടയം: (www.kvartha.com) വൈക്കത്ത് സ്‌കൂടറിന് കുറുകെ തെരുവ് നായ ചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന് പരിക്ക്. വൈക്കം ബാറിലെ അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗനാണ് പരിക്കേറ്റത്. 

വലത് കാലിന്റെ മുട്ടിനും രണ്ടും കൈക്കും നെറ്റിയിലും മൂക്കിനും പരിക്കേറ്റ കാര്‍ത്തിക്കിന്റെ രണ്ട് പല്ലും നഷ്ടമായി. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ വൈക്കം വടക്കേനട കൊച്ചാലും ചുവടുഭാഗത്ത് വെച്ചായിരുന്നു അപകടം. മുട്ടുച്ചിറയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കാര്‍ത്തിക്.

അതിനിടെ, കോട്ടയത്ത് 12 തെരുവ് നായകളെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ മുളക്കുളം പഞ്ചായതിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്ത് കിടന്ന നായകളെ പ്രദേശവാസികള്‍ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.

Accident | സ്‌കൂടറിന് കുറുകെ തെരുവ് നായ ചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന്റെ വലത് കാല്‍ മുട്ടിനും രണ്ടും കൈക്കും നെറ്റിയിലും മൂക്കിനും പരിക്ക്; 2 പല്ലും നഷ്ടമായി

മുളക്കുളം പഞ്ചായതില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കു നടന്നു പോവുകയായിരുന്ന വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു.

കോട്ടയത്ത് നായകള്‍ കൂട്ടത്തോടെ ചത്തതില്‍ പ്രതിഷേധിച്ച് മൃഗസ്‌നേഹികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട നായകളെല്ലാം പേ പിടിച്ചവയല്ലെന്നാണ് തെരുവ് നായകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്‍ഡ്യയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ സമൂഹത്തില്‍ മോശമായ രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളാണ് കാരണമാകുന്നത് എന്ന് സംഘടനയുടെ കോഡിനേറ്റര്‍ അമ്മു സുധി പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഒരു നിയമമുണ്ട്, അതിന് അനുസരിച്ചുള്ള കാര്യങ്ങളാണ് തെരുവ് നായ ശല്യം ഒഴിവാക്കാന്‍ ചെയ്യേണ്ടത് എന്നും ആനിമല്‍ ലീഗല്‍ ഫോഴ്‌സ് പറയുന്നു. നായകളെ വന്ധീകരിക്കാനുള്ള പദ്ധതി മികച്ചതാണ്. എന്നാല്‍ അത് കേരളത്തില്‍ നടപ്പിലാക്കിയത് പാളിപ്പോയി. 

അതിന്റെ നടത്തിപ്പിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്നും അത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് വാങ്ങിയ സംഘടന കൂടിയാണ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ്. ശാസ്ത്രീയമായി വെറ്റിനറി ഡോക്ടര്‍മാരെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കണം എന്നാണ് ഇവരുടെ ആവശ്യം.

Keywords:  Young lawyer injured when stray dog jumped over scooter, Kottayam, News, Stray-Dog, Attack, Accident, Injured, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia