SWISS-TOWER 24/07/2023

Doppelganger | 'ഒറ്റയടിക്ക് തന്നെ താരതമ്യപ്പെടുത്താന്‍ ഒരുമിച്ചുള്ള ചിത്രം'; ദുബൈ യാത്രയ്ക്കിടെ സമൂഹ മാധ്യമത്തിലെ തന്റെ അപരയെ കണ്ടുമുട്ടി കിംഗ് ഖാന്റ മകള്‍ സുഹാന ഖാന്‍, ചിത്രം വൈറല്‍

 



ദുബൈ: (www.kvartha.com) ഒരാളെ പോലെ ഒമ്പത് പേരുണ്ടാകുമെന്ന് പഴയമൊഴിയുണ്ട്. അത്തരത്തില്‍ മുഖസാദൃശ്യമുള്ളരെ കണ്ടാല്‍ നമ്മള്‍ എന്നും ഓര്‍ത്തുവയ്ക്കും. ഇപ്പോഴിതാ, ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്റ മകള്‍ സുഹാന ഖാനും ഒരു ഡ്യൂപുണ്ട് സമൂഹ മാധ്യമമത്തില്‍.

പാകിസ്താന്‍ സ്വദേശിയായ ബരീഹയാണ് ആ ആള്‍. ബരീഹയോട് നിരവധി പേര്‍ സുഹാനയെ പോലിരിക്കുന്നുവെന്ന് പറയാറുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ബരീഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ കാണുമ്പോള്‍ സുഹാനയുമായി സാമ്യത തോന്നുന്നതില്‍ കുറ്റം പറയാനും പറ്റില്ല. അത്തരത്തിലാണ് സാമ്യം.
Aster mims 04/11/2022

Doppelganger | 'ഒറ്റയടിക്ക് തന്നെ താരതമ്യപ്പെടുത്താന്‍ ഒരുമിച്ചുള്ള ചിത്രം'; ദുബൈ യാത്രയ്ക്കിടെ സമൂഹ മാധ്യമത്തിലെ തന്റെ അപരയെ കണ്ടുമുട്ടി കിംഗ് ഖാന്റ മകള്‍ സുഹാന ഖാന്‍, ചിത്രം വൈറല്‍


ദുബൈ ട്രിപിനിടെയാണ് സുഹാനയെ നേരില്‍ കണ്ടിരിക്കുകയാണ് ബരീഹ. സുഹാനയ്‌ക്കൊപ്പം ഫോടോയുമെടുത്തു ഇവര്‍. ഇരുവരും ഒന്നിച്ചുള്ള ഫോടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍ ബരീഹ. തനിക്ക് സുഹാനയുടെ ചിത്രങ്ങള്‍ അയച്ചുതരുന്നവര്‍ക്ക് ഒറ്റയടിക്ക് തന്നെ താരതമ്യപ്പെടുത്താനിതാ ഒരുമിച്ചുള്ള ചിത്രമെന്ന അടിക്കുറിപ്പുമായി ബരീഹ പങ്കുവച്ച ഫോടോയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 

എന്നാല്‍ ബരീഹയെ കാണാന്‍ സുഹാനയെ പോലെ ഇല്ലെന്ന അഭിപ്രായവും ഏറെ പേര്‍ പങ്കുവയ്ക്കുന്നുണ്ട്. ചിലര്‍ സുഹാനയെ പോലെ തന്നെയിരിക്കുന്നുവെന്നും സുഹാനയെക്കാള്‍ സുന്ദരി ബരീഹയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 



Keywords:  News,World,international,Dubai,Gulf,Entertainment,Social-Media, Suhana Khan Poses With Her Doppelganger From Pakistan In A Viral Photo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia