Follow KVARTHA on Google news Follow Us!
ad

Massive protest | 'ഹോസ്റ്റലിലെ 60 പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍; പ്രചരിപ്പിച്ചത് ഒപ്പം താമസിച്ച വിദ്യാര്‍ഥിനി'; ചണ്ഡീഗഡ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം

Massive protest in Chandigarh University after hostel videos of 60 girls leaked, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചണ്ഡീഗഢ്: (www.kvartha.com) പഞ്ചാബിലെ ചണ്ഡിഗഡ് സര്‍വകലാശാലയില്‍ പെണ്‍കുട്ടി ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന 60 ഓളം പെണ്‍കുട്ടികളുടെ സ്വകാര്യ വീഡിയോകള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ ചോര്‍ത്തിയെന്നാരോപിച്ച് വന്‍ പ്രതിഷേധം. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രതിയായ പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തുകയും ഇത് പിന്നീട് പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. ബാത്‌റൂമിലെ ദൃശ്യങ്ങളടക്കം ഇതില്‍ ഉള്‍പെടുന്നതായും പറയുന്നു. ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വീഡിയോകള്‍ പകര്‍ത്തി ഷിംലയിലെ യുവാവിന് അയച്ചുകൊടുത്തതായാണ് ആരോപണം.
           
Latest-News, National, Top-Headlines, University, Protest, Crime, Students, Leaked, Punjab, Arrested, Police, Investigates, Massive Protest, Chandigarh University, Chandigarh University hostel videos leaked, Massive protest in Chandigarh University after hostel videos of 60 girls leaked.

ക്യാംപസില്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയ വിദ്യാര്‍ഥികളെ ഒടുവില്‍ പൊലീസ് ഇടപെട്ടാണ് ശാന്തരാക്കിയത്. അതിനിടെ വീഡിയോ ചോര്‍ന്നതിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ സര്‍വകലാശാലയും പൊലീസും തള്ളിക്കളഞ്ഞു. 'ഇത് ഒരു വിദ്യാര്‍ഥിനിയുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച വിഷയമാണ്. ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നു. ഇതുവരെ ആത്മഹത്യാശ്രമം റിപോര്‍ട് ചെയ്തിട്ടില്ല. ഏതെങ്കിലും കിംവദന്തികള്‍ സൂക്ഷിക്കുക', മൊഹാലി പോലീസ് മേധാവി വിവേക് സോണി പറഞ്ഞു.

ഒരു പെണ്‍കുട്ടി ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. അന്വേഷണം നടക്കുകയാണെന്ന് പഞ്ചാബ് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മനീഷ ഗുലാത്തി പറഞ്ഞു. 'ഇത് ഗൗരവമേറിയ വിഷയമാണ്, അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ വെറുതെ വിടില്ലെന്ന് എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ഇവിടെയുണ്ട്', അവര്‍ വ്യക്തമാക്കി. പഞ്ചാബ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ടു.

You Might Also Like:

Keywords: Latest-News, National, Top-Headlines, University, Protest, Crime, Students, Leaked, Punjab, Arrested, Police, Investigates, Massive Protest, Chandigarh University, Chandigarh University hostel videos leaked, Massive protest in Chandigarh University after hostel videos of 60 girls leaked.
< !- START disable copy paste -->

Post a Comment