Google Error | എന്‍ജീനിയര്‍ക്ക് വെറുതെ കിട്ടിയത് 2 കോടി രൂപ; ഈ പണം തിരിച്ചു വേണ്ടെങ്കില്‍ എനിക്ക് സാരമില്ലെന്ന് യുവാവ്; ഒരു അബദ്ധം പറ്റി പോയെന്ന് ഗൂഗിള്‍, സംഭവം ഇങ്ങനെ
Sep 18, 2022, 17:05 IST
വാഷിങ്ടന്‍: (www.kvartha.com) വീണ് കിട്ടിയ അവസരം പോലെ, അമേരികയിലെ എന്‍ജീനിയര്‍ക്ക് ഗൂഗിളില്‍ നിന്ന് വെറുതെ കിട്ടിയത് 2,50,000 ഡോളര്‍. എന്നാല്‍ ഈ പണം ഗൂഗിളിന് തിരിച്ചു വേണ്ടെങ്കില്‍ എനിക്ക് സാരമില്ലെന്നും താനെടുത്തോളാമെന്നുമാണ് യുവാവിന്റെ വയ്പ്.
യുഗ ലാബ്സിലെ സ്റ്റാഫ് സെക്യൂരിറ്റി എന്‍ജീനിയറായ സാം ക്യൂറികാണ് രണ്ടു കോടിയോളം രൂപ ലഭിച്ചത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് ക്യൂറി പങ്കുവച്ചത്. വിവരം അറിയിക്കാന്‍ ഗൂഗിളിനെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങള്‍ക്ക് ഈ പണം തിരിച്ചു വേണ്ടെങ്കില്‍ സാരമില്ലെന്നും ക്യൂറി ട്വിറ്ററില്‍ കുറിച്ചു. താന്‍ ഒരു ഹാകറും ബിഗ് ബൗന്‍ഡി ഹന്‍ഡറുമാണെന്ന് ട്വിറ്ററില്‍ ക്യൂറി വ്യക്തമാക്കുന്നു.
തനിക്ക് വേണമെങ്കില്‍ പണം ഉപയോഗിക്കാമായിരുന്നെന്നും, എന്തായാലും ഗൂഗിള്‍ അത് തിരിച്ചു എടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കാത്തിരുന്നതെന്നും ക്യൂറി അമേരികന്‍ മാധ്യമമായ എന്‍ പി ആറിനോട് പറഞ്ഞു.
ഇതോടെ തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചയാളെ അഭിനന്ദിക്കുന്നെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും എന്‍ പി ആറിന് നല്‍കിയ പ്രസ്താവനയില്‍ ഗൂഗിള്‍ പറഞ്ഞു.
സോഫ്ട്‌വെയറുകളിലെ തകരാറുകള്‍ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നതിനാണ് ബിഗ് ബൗന്‍ഡി ഹന്‍ഡിങ് എന്ന് പറയുന്നത്.
Keywords: News,World,international,Technology,google,Local-News, Man Accidentally Gets Rs 1.9 Crores Payment From GoogleIt's been a little over 3 weeks since Google randomly sent me $249,999 and I still haven't heard anything on the support ticket. Is there any way we could get in touch @Google?
— Sam Curry (@samwcyo) September 14, 2022
(it's OK if you don't want it back...) pic.twitter.com/t6f7v5erli
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.