Future Smartphone | 2030 ഓടെ സ്മാർട്ഫോൺ യുഗം അവസാനിക്കുമോ? ഭാവിയിലെ സാങ്കേതികവിദ്യയെ കുറിച്ച് വിശദമാക്കി ബിൽ ഗേറ്റ്സ്

 


വാഷിംഗ്ടൺ: (www.kvartha.com) സ്‌മാർട്ഫോണുകൾ എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആശയവിനിമയത്തിനുള്ള ഒരു മാധ്യമമെന്ന നിലയിൽ നിന്ന് സ്മാർട്ഫോൺ ഇപ്പോൾ അതിനപ്പുറമുള്ള സ്ഥാനം നേടിയിരിക്കുന്നു. ഇതുകൊണ്ടുതന്നെ സ്‌മാർട് ഫോണില്ലാതെ ജീവിക്കുന്നവർ വിരളമാണ്. എന്നിരുന്നാലും, സ്മാർട്ഫോൺ വംശനാശം സംഭവിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ടെക്‌നോളജി ഭീമനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ്.
  
Future Smartphone | 2030 ഓടെ സ്മാർട്ഫോൺ യുഗം അവസാനിക്കുമോ? ഭാവിയിലെ സാങ്കേതികവിദ്യയെ കുറിച്ച് വിശദമാക്കി ബിൽ ഗേറ്റ്സ്

2030ഓടെ സ്‌മാർട് ഫോണുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് ബിൽ ഗേറ്റ്‌സിനെ ഉദ്ധരിച്ച് അമർ ഉജാല റിപോർട് ചെയ്തു. സ്‌മാർട് ഫോണുകളുടെ ഉപയോഗം പൂർണമായും മാറുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. സ്മാർട് ഫോണുകൾക്ക് പകരം ഇലക്ട്രോണിക് ടാറ്റൂകൾ വരുമെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. ഈ ഇലക്ട്രോണിക് ടാറ്റൂ ഒരു സ്മാർട് ഫോണിന്റെ എല്ലാ ജോലികളും ചെയ്യും. ഇലക്ട്രോണിക് ടാറ്റൂ എന്നത് ഒരു തരം ചിപാണ്. ഈ ചിപ് മനുഷ്യശരീരത്തിൽ എളുപ്പത്തിൽ സ്ഥാപിക്കാവുന്നതാണ്. ഇത് ഒരു ടാറ്റൂ പോലെയായിരിക്കും. ഇലക്‌ട്രോണിക് ടാറ്റൂ അല്ലെങ്കിൽ ചിപ് ഉള്ള ആർക്കും സ്‌മാർട് ഫോൺ കൊണ്ടുപോകേണ്ടതില്ലെന്ന് ബിൽ ഗേറ്റ്‌സ് പറയുന്നു.

ബിൽ ഗേറ്റ്സിന്റെ ഈ അവകാശവാദം ശരിയാണെങ്കിൽ മൊബൈൽ ഫോണും കയ്യിൽ പിടിച്ച് നടക്കേണ്ടി വരില്ല. ഒരു സ്‌മാർട് ഫോൺ പ്രവർത്തിക്കുന്നതുപോലെ ഈ ഇലക്ട്രോണിക് ചിപ് ഉപയോക്താവിനെ ലോകമെമ്പാടും ബന്ധിപ്പിക്കും. ചിപ്‌സെറ്റ് ടാറ്റൂകൾ 2030 ഓടെ മനുഷ്യശരീരത്തിൽ നേരിട്ട് സ്ഥാപിക്കാം.
നേരത്തെ, നോകിയ സിഇഒ പെക്ക ലൻഡ്‌മാർകും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 2030 ആകുമ്പോഴേക്കും സ്‌മാർട് ഫോൺ സാങ്കേതികവിദ്യയിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

You Might Also Like: 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia